നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ ച​ര​ക്കുലോ​റി മ​റി​ഞ്ഞു
Saturday, January 16, 2021 12:40 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി മ​റി​ഞ്ഞ. ഡ്രൈവ​ർ​മാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ചു​ര​ത്തി​ലെ ജാ​റ​ത്തി​ന് സ​മീ​പം പ്ലൈ​വു​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ചെ​റു​കോ​ട് നി​ന്നും പ്ലൈ​വു​ഡ് ക​യ​റ്റി മൈ​സൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി.
ചു​രം ക​യ​റു​ന്ന​തി​നി​ടെ പി​ന്നി​ലേ​ക്ക് ഇ​റ​ങ്ങി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഇ​രു​പ​ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈവ​ർ പോ​ത്തു​ക​ൽ സ്വ​ദേ​ശി​യാ​യ മ​നു നി​സാ​ര പ​രി​ക്കു​ക​ളോ​ടെ​യും മ​റ്റൊ​രു ഡ്രൈ​വ​ർ ഫാ​റൂ​ഖ് പ​രി​ക്കേ​ൽ​ക്കാ​തെ​യും ര​ക്ഷ​പ്പെ​ട്ടു.