ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി
Saturday, January 16, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെഎസ്ഇ​ബി​യു​ടെ ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​ഷാ​ജി നി​ർ​വ​ഹി​ച്ചു. ഡി​വി​ഷ​ൻ എ​ക്സി​ക്കൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​എ​സ്. സി​ജി​മോ​നി​ൽ നി​ന്നും എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഐ​സി​ഡി​എ​സ് പ്ര​തി​നി​ധി ക​ന​ക​ല​ത​ക്ക് കൈ​മാ​റി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ എ.​ന​സീ​റ, ന​ഗ​ര​സ​ഭാം​ഗം അ​ന്പി​ളി മ​നോ​ജ്, സ​ബ്ഡി​വി​ഷ​ൻ അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സെ​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.