മ​ഞ്ചേ​രി​യി​ൽ ന​ഴ്സിം​ഗ് കോ​ള​ജ്
Saturday, January 16, 2021 12:40 AM IST
മ​ഞ്ചേ​രി: ധ​ന​കാ​ര്യ​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ മ​ഞ്ചേ​രി​ക്ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ളേ​ജ് പ്ര​ഖ്യാ​പ​നം.​മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് എം​ബി​ബി​എ​സ് എ​ട്ടാം ബാ​ച്ച് പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ന​ഴ്സിം​ഗ് കോ​ളേ​ജ് മ​ഞ്ചേ​രി​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്.

എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ ഒ​ലി​പ്പു​ഴ​ക്ക് കു​റു​കെ ചി​റ​യ​ക്കോ​ട് പാ​ലം നി​ൽ​മ്മി​ക്കു​ന്ന​തി​ന് 1.60 കോ​ടി രൂ​പ, ആ​ഞ്ഞി​ല​ങ്ങാ​ടി​എ​പ്പി​ക്കാ​ട് റോ​ഡി​ന് 80 ല​ക്ഷം രൂ​പ, കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​രി​ക്ക​ണ്ടം​പാ​ക്ക് നെന്മി​നി റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 40 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​എ​ന്നാ​ൽ മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ന്ന പോ​ലെ ടോ​ക്ക​ണ്‍​തു​ക വ​ക​യി​രു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.