അ​പ​ക​ട​ഭീ​ഷ​ണി: കാ​ഴ്ച മ​റ​ച്ച് റോ​ഡി​ൽ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ
Saturday, January 16, 2021 12:39 AM IST
പു​ലാ​മ​ന്തോ​ൾ: റോ​ഡി​ലേ​ക്ക് കാ​ഴ്ച​മ​റ​ക്കു​ന്ന രീ​തി​യി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു.
പു​ലാ​മ​ന്തോ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ പു​ലാ​മ​ന്തോ​ൾ സ​ബ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വ​ള​വി​ലാ​ണ് വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ പ​ട​ർ​ന്നു ക​യ​റി​യ കാ​ര​ണം എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ഴ്ച​യി​ൽ നി​ന്നും മ​റ​ക്കു​ന്ന​ത്.

ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്ത് നി​ന്നും പു​ലാ​മ​ന്തോ​ളി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ ഭീ​ഷ​ണി​യാ​വു​ന്ന​ത്. മു​ൻ​പ് മ​ഴ​മാ​റു​ന്ന​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ പു​ൽ​ക്കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഈ ​വ​ർ​ഷം റോ​ഡി​ലേ​ക്ക് പു​ൽ​ക്കാ​ടു​ക​ൾ പ​ട​ർ​ന്നു ക​യ​റി​യി​ട്ടും അ​പ​ക​ട ഭീ​ഷ​ണി​മാ​റ്റാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ തു​നി​യു​ന്നി​ല്ല. വ​ള​രെ ഉ​യ​ര​ത്തി​ൽ പ​ട​ർ​ന്നു​ക​യ​റി​യ ഇ​വ സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്കും പ​ട​ർ​ന്ന് ക​യ​റാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പു​ലാ​മ​ന്തോ​ൾ ടൗ​ണി​നോ​ട് ചേ​ർ​ന്ന ഈ ​ഭാ​ഗ​ത്തെ അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് വാ​ഹ​ന​ഡ്രൈ​വ​ർ​മാ​രു​ടെ ആ​വ​ശ്യം.