അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, January 16, 2021 12:39 AM IST
ക​രു​വാ​ര​കു​ണ്ട്: ഫി​ല​മെ​ന്‍റ്ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു. വൈ​ദ്യു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ല​മെ​ന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 39 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​ണ് വൈ​ദ്യു​തി വ​കു​പ്പ് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഒ​രു അ​ങ്ക​ണ​വാ​ടി​ക്ക് മൂ​ന്ന് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വീ​ത​മാ​ണ് ന​ൽ​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ടൂ​ർ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്.​സു​ധി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ ഷൈ​ന​മ്മ പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.