ബ​ജ​റ്റി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യോ​ട് അ​വ​ഗ​ണ​ന​യെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി
Saturday, January 16, 2021 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന​യും തു​ക​യും ല​ഭ്യ​മാ​ക്കും എ​ന്ന് ക​രു​ത​പ്പെ​ട്ടി​രു​ന്ന താ​ഴെ​ക്കോ​ട് ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തൂ​ത വെ​ട്ടി​ച്ചു​രു​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി​യെ വെ​റും നൂ​റ് രൂ​പാ ടോ​ക്ക​ണ്‍ വെ​ച്ച് അ​ടി​സ്ഥാ​ന മേ​ഖ​യി​ല​യോ​ട് ത​ന്നെ കാ​ണി​ച്ച അ​വ​ഗ​ണ​ന തൊ​ട്ട് സ​ക​ല മേ​ഖ​ല​യേ​യും പ്ര​തീ​ക്ഷ​ക​ൾ​ക്ക് പു​റ​ത്ത് നി​ർ​ത്തു​ന്ന​താ​ണ് ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ബ​ജ​റ്റ്.

കാ​ര്യ​വ​ട്ടം അ​ല​ന​ല്ലൂ​ർ റോ​ഡ് ബി​എം​ബി​സി ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​ന് 1.2 കോ​ടി നീ​ക്കി വെ​ച്ച​ത് മാ​ത്ര​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​തം. എം​എ​ൽ​എ​യോ​ട് ബ​ജ​റ്റ് പ​രി​ഗ​ണ​ന​ക്കാ​ടി ആ​വ​ശ്യ​പ്പെ​ട്ട 20 പ​ദ്ധ​തി​ക​ളി​ൽ 19 പ​ദ്ധ​തി​ക​ൾ​ക്കും നൂ​റ് രൂ​പാ ടോ​ക്ക​ണ്‍ തു​ക മാ​ത്ര​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. താ​ഴെ​ക്കോ​ട് ആ​ലി​പ്പ​റ​ന്പ് കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ 138 കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ക്ക​മി​ട്ട പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. എ​ന്നാ​ൽ തു​ട​ർ​ന്ന് വ​ന്ന എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യെ അ​വ​ഗ​ണി​ച്ചു.