പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യും സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന
Friday, January 15, 2021 12:40 AM IST
നി​ല​ന്പൂ​ർ: ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്‌ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ട്ര​ഷ​റും രാ​ജ്യ​സ​ഭ​യി​ലെ മു​സ്‌ലിം ലീ​ഗി​ന്‍റെ ഏ​ക പ്ര​തി​നി​ധി​യു​മാ​യ പി.​വി.​അ​ബൂ​ൾ വ​ഹാ​ബ് എം​പി​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​കു​ന്ന​താ​യി സൂ​ച​ന. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​ർ മ​ത്സ​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ലാ​ണ് മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം.
2021 ഏ​പ്രി​ലി​ൽ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ രാ​ജ​സ​ഭ​യി​ലെ കാ​ല​ാവ​ധി പൂ​ർ​ത്തി​യാ​കും. അ​തി​നാ​ൽ ത​ന്നെ എം​പി സ്ഥാ​നം രാ​ജി​വ​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കേ​ണ്ട​തി​ല്ല.
ഏ​റ​നാ​ട്, മ​ഞ്ചേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നി​ൽ നി​ന്നാ​യി​രി​ക്കും മ​ത്സരി​ക്കു​ക​യെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​തി​ൽ മു​ൻ​ഗ​ണ​ന ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​നാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് പാ​ർ​ട്ടി നീ​ക്കം.
നി​ല​വി​ലെ ഏ​റ​നാ​ട് എം​എ​ൽ​എ പി.​കെ.​ബ​ഷീ​റി​ന് ഇ​ക്കു​റി മ​ണ്ഡ​ലം മാ​റ്റം ഉ​റ​പ്പാ​ണ്. കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നി​ൽ ബ​ഷീ​ർ മ​ത്സ​രി​ക്കും. പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു.
പാ​ർ​ട്ടി കേ​ന്ദ്ര​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളി​ലു​ള്ള സ്വാ​ധീ​ന​വും വ​ഹാ​ബി​ന് ഗു​ണ​ക​ര​മാ​കും. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന പേ​രു​ക​ളി​ൽ ഒ​ന്ന് വ​ഹാ​ബി​ന്‍റേതാ​കും.
ര​ണ്ട് ത​വ​ണ​യാ​യി 12 വ​ർ​ഷം രാ​ജ്യ​സ​ഭ​യി​ൽ തെ​റ്റി​ല്ലാ​ത്ത മി​ക​വ് പ്ര​ക​ടി​പ്പി​ച്ച​തും വ​ഹാ​ബി​ന്‍റെ നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് ബ​ലം കൂ​ട്ടു​മെ​ന്നു​ത​ന്നെ​യാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​വി​ലെ വി​ശ്വാ​സം.