കെഎസ്ടി​എ പ്ര​തി​രോ​ധ സ​മ​രം
Friday, January 15, 2021 12:40 AM IST
എ​ട​ക്ക​ര: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2021 ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെഎ​സ്ടി​എ നി​ല​ന്പൂ​ർ സ​ബ് ജി​ല്ല ക​മ്മ​ിറ്റി ചു​ങ്ക​ത്ത​റ​യി​ൽ പ്ര​തി​രോ​ധ സം​ഗ​മം ന​ട​ത്തി.
പി.​ടി.​യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി ​അ​ജി​ത്കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സ​ബ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​അ​ജീ​ഷ്, ബി​നു എ​ബ്ര​ഹാം, പി.​സി. ന​ന്ദ​കു​മാ​ർ, വി.​വി.​രാ​ജേ​ഷ്, വി.​എ.​സ​ജീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​രു​വാ​ര​കു​ണ്ടി​ൽ സ്ഥി​രം സ​മി​തി
അ​ധ്യ​ക്ഷ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​എ​മ്മി​ലെ ഷീ​ബ പ​ള്ളി​ക്കു​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യും, ടി.​കെ.​ഉ​മ്മ​ർ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ, ഇ​ട​തു സ്വ​ത​ന്ത്ര ഷീ​ന ജി​ൽ​സ് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കാ​ളി​കാ​വ് ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ വി.​ആ​ർ.​സു​മേ​ഷ് വ​ര​ണാ​ധി​കാ​രി​യാ​യി.
ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ല് സ്ഥി​രം സ​മി​തി​ക​ളി​ലേ​ക്കു​മു​ള്ള അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11 ന് ​പൂ​ർ​ത്തി​യാ​യി​രു​ന്നു. ആ​കെ 21 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ 13 അം​ഗ​ങ്ങ​ളു​ള്ള എ​ൽ​ഡി​എ​ഫി​ന് ത​ന്നെ​യാ​യി​രു​ന്നു നാ​ല് സ്ഥി​രം സ​മി​തി​ക​ളി​ലും ആ​ധി​പ​ത്യം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​ഠ​ത്തി​ൽ ല​ത്തീ​ഫാ​ണ് ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ. പ​തി​നാ​റാം വാ​ർ​ഡ് ചു​ള്ളി​യോ​ട് അം​ഗം സി​പി​എ​മ്മി​ലെ ഷീ​ബ പ​ള്ളി​ക്കു​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ, പ​തി​നൊ​ന്നാം വാ​ർ​ഡ് ക​രു​വാ​ര​കു​ണ്ട് അ​ങ്ങാ​ടി​യി​ൽ നി​ന്നു​ള്ള അം​ഗം സി​പി​എ​മ്മി​ലെ ടി.​കെ.​ഉ​മ്മ​റി​നെ​യാ​ണ് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​ഴാം വാ​ർ​ഡ് ക​ൽ​ക്കു​ണ്ടി​ലെ അം​ഗം ഇ​ട​തു സ്വ​ത​ന്ത്ര ഷീ​ന ജി​ൽ​സ് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​യാ​യി.