മ​ദ്യ​നി​രോ​ധ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്രം വോ​ട്ട് ന​ൽ​കു​മെ​ന്ന്
Friday, January 15, 2021 12:40 AM IST
കൊ​ള​ത്തൂ​ർ: മ​ദ്യ​നി​രോ​ധ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്രം വോ​ട്ട് ന​ൽ​കു​മെ​ന്ന് കൊ​ള​ത്തൂ​ർ മ​ദ്യ​നി​രോ​ധ​ന​സ​മി​തി. വ്യാ​പാ​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ കൊ​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റർ ഖ​ദീ​ജ ന​ർ​ഗീ​സി​നെ ആ​ദ​രി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖ​ദീ​ജ, സാ​ലാം, വ​സ​ന്ത​കു​മാ​രി, നാ​സ​ർ, സ​ഫ ഉ​മ്മ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​നു​വ​രി 20 മു​ത​ൽ ഫെ​ബ്രു​വ​രി 27 വ​രെ ഫാ.​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ്, ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​സ്ഥാ​ന പ്ര​ചാ​ര​ണ ജാ​ഥ​ക്ക് കൊ​ള​ത്തൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി
ജി​ല്ലാ ആ​ശു​പ​തി സ്ഥാ​പി​ക്കും

നി​ല​ന്പൂ​ർ: എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ല​ന്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ജി​ല്ലാ ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യു​ള്ള നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ മി​ക​ച്ച ചി​കി​ത്സ ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മാ​ത്ര​മാ​ണ് ആ​ശ്ര​യം.