ജി​ല്ല​യി​ൽ 712 പേ​ർ​ക്ക് രോ​ഗ​ബാ​ധ
Friday, January 15, 2021 12:40 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ളു​ൾ​പ്പ​ടെ 712 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​വ​രി​ൽ 681 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും ഉ​റ​വി​ട​മ​റി​യാ​തെ 12 പേ​ർ​ക്കു​മാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​ത്. കൂ​ടാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 11 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഏ​ഴ് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
രോ​ഗ​മു​ക്ത​രാ​യ 395 പേ​രു​ൾ​പ്പെ​ടെ 92,258 പേ​രാ​ണ് ഇ​തു​വ​രെ ജി​ല്ല​യി​ൽ കോ​വി​ഡ് മു​ക്ത​രാ​യി സാ​ധാ​ര​ണ ജീ​വ​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
ജി​ല്ല​യി​ൽ നി​ല​വി​ൽ 21,294 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 4,787 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 289 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 159 പേ​രും 124 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ 506 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്.