കെ​ട്ടി​ടനി​ർ​മാ​ണ സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്
Friday, January 15, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ​ട്ടി​ട നി​ർ​മാ​ണ സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ അ​ടി​ക്ക​ടി​യു​ള്ള വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലെ​ൻ​സ് ഫെ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വീ​ടെ​ന്ന സ്വ​പ്നം പോ​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് വി​ല വ​ർ​ധി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്.
സി​മ​ന്‍റ് വി​ല വ​ർ​ധ​ന ത​ട​യാ​ൻ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ല​ബാ​ർ സി​മ​ന്‍റ്സ് ഉ​ത്പാ​ദ​നം കൂ​ട്ടി വി​ല കു​റ​ച്ചെ​ങ്കി​ൽ മാ​ത്ര​മേ കു​ത്ത​ക ക​ന്പ​നി​ക​ളെ പി​ടി​ച്ച് കെ​ട്ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​ക്ബ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​ബി.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മീ​ർ പാ​താ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ഹാ​രി​സ് പ്ര​സം​ഗി​ച്ചു. സേ​തു​മാ​ധ​വ​ൻ സ്വാ​ഗ​ത​വും എം.​അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.