കോ​വി​ഡ് വാ​ക്സി​നെ​ത്തി; ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, January 15, 2021 12:39 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ 28880 ഡോ​സ് വാ​ക്സി​നാ​ണ് ജി​ല്ല​യി​ൽ എ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് റീ​ജി​ന​ൽ വാ​ക്സി​ൻ സ്റ്റോ​റി​ൽ നി​ന്ന് ജി​ല്ലാ വാ​ക്സി​ൻ സ്റ്റോ​റി​ൽ എ​ത്തി​ച്ച വാ​ക്സി​ൻ എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന, ഡി​പി​എം ഡോ.​എ.​ഷി​ബു​ലാ​ൽ, ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​രാ​ജേ​ഷ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ജി​ല്ല​യി​ൽ 23880 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.
ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്ന് 13000 പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വീ​തം ന​ൽ​കാ​നു​ള്ള വാ​ക്സി​നാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്.
ജി​ല്ല​യി​ൽ ഒ​ൻ​പ​തു സ്ഥ​ല​ങ്ങ​ളി​ലാ​യി ജ​നു​വ​രി 16ന് ​വാ​ക്സി​നേ​ഷ​ൻ ന​ൽ​കി തു​ട​ങ്ങും. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി, കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, നെ​ടു​വ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, വ​ള​വ​ന്നൂ​ർ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ഷി​ഫ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഡി​എം​ഒ അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ഒ​രു വാ​ക്സി​നേ​റ്റ​റും നാ​ല് വാ​ക്സി​നേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​മ​ട​ക്കം അ​ഞ്ച് ജീ​വ​ന​ക്കാ​രാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് 28 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കു​ക. കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​സ്എം​എ​സ് മു​ഖേ​ന എ​വി​ടെ ഏ​ത് സ​മ​യ​ത്ത് എ​ത്തി വാ​ക്സി​ൻ സീ​ക​രി​ക്ക​ണം എ​ന്ന അ​റി​യി​പ്പ് ല​ഭി​ക്കും. അ​ത​നു​സ​രി​ച്ച് എ​ത്തി വാ​ക്സി​ൻ എ​ടു​ക്കാം. ര​ജി​സ്റ്റ​ർ ചെ​യ്ത ബാ​ക്കി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ അ​ടു​ത്ത ദി​വ​സം ത​ന്നെ എ​ത്തും.