റോ​ഡ് റോ​ള​ർ ലേ​ലം നാ​ലാ​മ​തും റ​ദ്ദാ​ക്കി
Friday, January 15, 2021 12:39 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​ക്ക​ലു​ള്ള പു​രാ​ത​ന​മാ​യ റോ​ഡ് റോ​ള​റി​ന്‍റെ ലേ​ലം നാ​ല​മ​തും റ​ദ്ദാ​ക്കി. പ്ര​ഖ്യാ​പി​ച്ച തു​ക​ക്ക് ലേ​ലം കൊ​ള്ളാ​ൻ ആ​ളി​ല്ലാ​ത്ത​താ​ണ് റ​ദ്ദാ​ക്കാ​ൻ കാ​ര​ണം. 1946-ൽ ​ഇം​ഗ്ല​ണ്ടി​ൽ നി​ർ​മി​ച്ച റോ​ഡ് റോ​ള​റി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വി​ല​യി​ട്ടി​രു​ന്ന​ത്. മ​ല​ബാ​റി​ലെ പ​ല റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച റോ​ള​റി​ന്‍റെ ലേ​ല​ത്തി​ന് ഏ​ഴ് പേ​രാ​ണ് തു​ക കെ​ട്ടി​വെ​ച്ച​ത്. 11 മ​ണി​ക്ക് ആ​രം​ഭി​ച്ച ലേ​ലം 11.30-തോ​ടെ അ​വ​സാ​നി​ച്ചു. എ​ന്നാ​ൽ, ലേ​ല​ത്തു​ക​യാ​യ ര​ണ്ട ല​ക്ഷ​ത്തി​ന് ആ​രും വാ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല.
ജി​എ​സ്ടി​യും സെ​സും അ​ട​ക്കം ര​ണ്ട​ര ല​ക്ഷം രൂ​പ വ​രും. ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ പൊ​ളി​ച്ച് വി​ൽ​ക്കാ​നേ ക​ഴി​യൂ എ​ന്നും ലേ​ല​ത്തി​ന് എ​ത്തി​യ​വ​ർ പ​റ​ഞ്ഞു. വി​ല കു​റ​ച്ചാ​ൽ മാ​ത്ര​മേ ലേ​ലം വി​ജ​യി​ക്കുവെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. 1946-ൽ ​ഇം​ഗ്ല​ണ്ടി​ലെ ഗ്രാ​ൻ​ത​മി​ൽ അ​വ്ളി​ങ് ബാ​ർ​ഫോ​ഡ് ക​ന്പ​നി​യാ​ണ് റോ​ള​റി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. 1945-ൽ ​ന​ൽ​കി​യ ഓ​ർ​ഡ​ർ പ്ര​കാ​ര​മാ​ണ് ഇ​ത് നി​ർ​മി​ച്ച​ത്. 1950 മു​ത​ൽ നി​ല​ന്പൂ​ർ സെ​ക്ഷ​നി​ലു​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്നു. ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച റോ​ഡു​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച​താ​ണീ റോ​ള​ർ. അ​ര നൂ​റ്റാ​ണ്ട് വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്ത റോ​ള​ർ 1997-ൽ ​ഉ​പ​യോ​ഗ​ര​ഹി​ത​മാ​യി.
അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും മേ​ല​ധി​കാ​രി​ക​ളി​ൽ നി​ന്ന് അ​നു​കൂ​ല​മാ​യ മ​റു​പ​ടി കി​ട്ടി​യി​ല്ല. പൊ​ളി​ച്ചു​വി​ൽ​ക്കാ​തെ നി​ല​ന്പൂ​രി​ലെ പൊ​തു​മ​രാ​മ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ഉ​ണ്ട്.