സൗ​ഹൃ​ദ​ നീ​ന്ത​ൽ മ​ത്സ​രം ന​ട​ത്തി
Friday, January 15, 2021 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​യി സ്നേ​ഹ തീ​രം ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ വീ​ർ​പ്പു​മു​ട്ട​ലി​ൽ നി​ന്ന് ആ​ശ്വാ​സ​മാ​യി അ​മൃ​തം പൊ​യ്ക​യി​ൽ സൗ​ഹൃ​ദ​നീ​ന്ത​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​മൃ​തം പൊ​യ്ക​യു​ടെ​യും സാ​യി സ്നേ​ഹ​തീ​ര​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ 40 ലേ​റെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ കെ. ​ആ​ർ.​ര​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ.​കൊ​ച്ചു.​എ​സ്.​മ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ അ​ന്പി​ളി മ​നോ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും വ​ന​മി​ത്ര​അ​വാ​ർ​ഡ് ജേ​താ​വ് ഗി​രി​ജ ബാ​ല​കൃ​ഷ്ണ​ൻ, സാ​യി സ്നേ​ഹ​തീ​രം ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ ഡോ.​കൊ​ച്ചു എ​സ്.​മ​ണി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ഡോ.​പി.​കൃ​ഷ്ണ​ദാ​സ്, ഡോ.​ഷീ​ബ കൃ​ഷ്ണ​ദാ​സ്, നീ​ന്ത​ൽ പ​രി​ശീ​ല​ക കെ.​ന​ളി​നി ദേ​വി, കെ.​പി.​യൂ​സു​ഫ്, ല​യ​ൻ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ര​മേ​ശ് ഗോ​പാ​ൽ, ക​വി​യി​ത്രി ഇ​ന്തു​ശ്രീ, ര​വി മം​ഗ​ലം, ശ​ങ്ക​രീ​യം മ​നോ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.