ജീ​വി​ത ശൈ​ലീ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Friday, January 15, 2021 12:38 AM IST
ക​രു​വാ​ര​കു​ണ്ട്: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘം ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി. ക​ണ്ണ​ത്ത് മ​ദ്റ​സ​യി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ 200 ഓ​ളം പേ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. രോ​ഗി​ക​ളാ​യ​വ​ർ​ക്കു​ള്ള സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ക്യാ​ന്പി​ൽ ന​ട​ന്നു. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ രേ​ഷ്മ​യാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്.
ക​രു​വാ​ര​കു​ണ്ട് സാ​മു​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ക്യാ​ന്പി​ന് വാ​ർ​ഡ് അം​ഗം നു​ഹ്മാ​ൻ പാ​റ​മ്മ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​മ​നോ​ജ് കു​മാ​ർ, ജി​എ​ച്ച്ഐ​മാ​രാ​യ എം.​എം.​ജ​സീ​ർ, ജ​യ​ച​ന്ദ്ര​ൻ, ലാ​ൽ പോ​ൾ, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ച​ന്ദ്ര​ൻ മ​ന​യി​ൽ, എം.​മു​ജീ​ബ്, സ​ലീം, ക്രി​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.