ക​ത്തി​ചൂ​ണ്ടി കാ​ർ ത​ട്ടി​യ സം​ഭ​വം: ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ
Friday, January 15, 2021 12:38 AM IST
മ​ഞ്ചേ​രി: വാ​നി​ലെ​ത്തി​യ സം​ഘം മ​ഞ്ചേ​രി ചെ​ങ്ങ​ണ​യി​ൽ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ക​ത്തി​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​നം ത​ട്ടി​യെ​ടു​ത്തു​ന്ന​വെ​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ എ​ട​ത്വ സ്വ​ദേ​ശി വി​നീ​ത് (27)നെ​യാ​ണ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ത​ല​ശ്ശേ​രി ക​തി​രൂ​ർ അ​യ്യ​പ്പ​ൻ​മ​ട​യി​ൽ റോ​സ്മ​ഹ​ൽ വീ​ട്ടി​ൽ മി​ഷേ​ൽ (24)നെ ​ഇ​ക്ക​ഴി​ഞ്ഞ 12ന് ​ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​ന് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്ക് മാ​ലാം​കു​ളം ചെ​ങ്ങ​ണ​യി​ലാ​ണ് സം​ഭ​വം.​സു​ഹൃ​ത്തി​നെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​യ്യ​നാ​ട് ചോ​ല​ക്ക​ൽ പ​രേ​റ്റ ലി​യാ​ക്ക​ത്ത​ലി (32)നെ ​പ്ര​തി​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തി ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ൾ​ട്ടോ കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.
​പ്ര​തി​ക​ൾ എ​ത്തി​യ ഓം​നി വാ​ൻ പി​ന്നീ​ട് പ​യ്യ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ർ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ കാ​റു​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ മേ​ലാ​റ്റൂ​രി​ലെ പെ​ട്രോ​ൾ പ​ന്പി​ൽ ക​യ​റി ജീ​വ​ന​ക്കാ​ര​നെ ക​ത്തി ചൂ​ണ്ടി കൊ​ള്ള​യ​ടി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.