മു​ണ്ടേ​രി വ​ന​മേ​ഖ​ല​യി​ൽ കൊ​ല​യാ​ളി കൊ​ന്പ​ന്‍റെ സാ​ന്നി​ധ്യം തു​ട​രു​ന്നു
Friday, January 15, 2021 12:38 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി വ​ന​മേ​ഖ​ല​യി​ൽ കൊ​ല​യാ​ളി കൊ​ന്പ​ന്‍റെ സാ​ന്നി​ധ്യം തു​ട​രു​ന്നു. വാ​ണി​യം​പു​ഴ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ തോ​ട്ട​ത്തി​ന് സ​മീ​പ​ത്താ​ണ് രാ​ത്രി കാ​വ​ൽ തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ന്പ​നെ ര​ണ്ട് പ്രാ​വ​ശ്യം ക​ണ്ട​ത്. കു​ന്പ​ള​പ്പാ​റ കോ​ള​നി​യു​ടെ​യും പ്ലാ​ന്‍റേഷ​ൻ കോ​ർ​പ​റേ​ഷ​ൻ തോ​ട്ട​ത്തി​നു​മി​ട​യി​ലും വാ​ണി​യം​പു​ഴ കോ​ള​നി​ക്കും പി​സി​കെ​ക്കും ഇ​ട​യി​ലു​മാ​യി​ട്ടാ​യി​രു​ന്നു കൊ​ന്പ​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​ത്. വാ​ണി​യം​പു​ഴ വ​നം ജീ​വ​ന​ക്കാ​ർ ഇ​പ്പോ​ഴും കൊ​ന്പ​നെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. നി​ല​ന്പൂ​ർ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​നാ​ഥ്, വാ​ണി​യം​പു​ഴ ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൊ​ന്പ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
ഇ​പ്പോ​ൾ ചാ​ലി​യാ​ർ പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ വ​ഴി​ക്ക​ട​വ് വ​നം റെ​യ്ഞ്ചി​ലേ​ക്ക് കൊ​ന്പ​ൻ മാ​റി​യ​താ​യി ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ ദി​വ​സ​വും കോ​ള​നി​യി​ലെ​ത്തി ആ​ദി​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​തി​നി​ടെ ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് കൊ​ന്പ​ന്‍റെ നീ​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​മാ​യ ചോ​ളാ​ടി മേ​ഖ​ല​യി​ൽ എ​ത്തി​യാ​ൽ കൊ​ന്പ​നെ മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വ​ന​സേ​ന സ​ജ്ജ​മാ​യി നി​ല​കൊ​ള്ളു​ന്നു​ണ്ട്.