കെഎൻ​ജി റോ​ഡി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് പ​രാ​തി
Friday, January 15, 2021 12:38 AM IST
നി​ല​ന്പൂ​ർ: കോ​ഴി​ക്കോ​ട്-​നാ​ടു​കാ​ണി-​ഗൂ​ഡ​ല്ലൂ​ർ(​കെഎ​ൻ​ജി)​റോ​ഡി​ൽ നി​ല​ന്പൂ​ർ ടൗ​ണി​ൽ ജ്യോ​തി തി​യേ​റ്റ​റി​ന​ടു​ത്ത് റോ​ഡ് ക​യ്യേ​റി അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ജ്യോ​തി തീ​യ​റ്റ​ർ ഉ​ട​മ റോ​ഡ് കൈ​യ്യേ​റി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യാ​ണ് സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ൻ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന പി​ഡ​ബ്ല്യു​ഡി റോ​ഡ് അ​ള​ന്ന് തി​രി​ച്ച് അ​തി​ർ​ത്തി ക​ല്ല് നാ​ട്ടി​യി​ട്ടു​ള്ള സ്ഥ​ല​മാ​ണ്.
പി​ഡ​ബ്ല്യു​ഡി റോ​ഡ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി അ​തി​ർ​ത്തി​ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​തി​നെ​തി​രെ തി​യ​റ്റ​ർ ഉ​ട​മ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​താ​യി അ​റി​യു​ന്ന​താ​യി പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു​ണ്ട്. കൈ​യ്യേ​റ്റം സം​ബ​ന്ധി​ച്ച കേ​സ് ന​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ഇ​ദ്ദേ​ഹം പു​തി​യ​താ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​രം ജ്യോ​തി​പ്പ​ടി​യി​ൽ 32 മീ​റ്റ​ർ ആ​ണ് കെഎൻ​ജി റോ​ഡി​ന്‍റെ വീ​തി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
ഇ​തു​പ്ര​കാ​രം നി​യ​മ​വി​ധേ​യ​മാ​യ യാ​തൊ​രു​വി​ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ന​ട​ത്തു​വാ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ത്താ​ണ് അ​ടി​യ​ന്തി​ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.
ഇ​ത് ഭാ​വി​യി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​വാ​ദ​ത്തി​ലാ​ക്കു​വാ​ൻ ക​രു​തി​ക്കൂ​ട്ടി ചെ​യ്യു​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്ന​താ​യി പ​രാ​തി​യി​ലു​ണ്ട്. കൂ​ടാ​തെ മേ​ൽ കേ​സി​ൽ ഇ​ദ്ദേ​ഹ​ത്തി​ന​നു​കൂ​ല​മാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​വാ​ൻ തെ​ളി​വു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു.
അ​തി​നാ​ൽ റോ​ഡ് കൈ​യ്യേ​റി ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു​കൂ​ട്ട​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.