തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ത​ള്ളാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Thursday, January 14, 2021 12:27 AM IST
മ​ഞ്ചേ​രി: രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യ മ​ലി​ന ജ​ലം തോ​ട്ടി​ലേ​ക്ക് ത​ള്ളാ​നു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി മേ​ലാ​ക്കം ബ​സ് സ്റ്റോ​പ്പി​ന് എ​തി​ർ​വ​ശ​ത്താ​ണ് സം​ഭ​വം.
ഡ്രെയ്​നേ​ജി​ന് ചേ​ർ​ന്ന് കു​ഴി​യെ​ടു​ത്ത് സ്ലാ​ബു​ക​ൾ പൊ​ക്കി മാ​റ്റി​യ ശേ​ഷം ഹെ​വി ഡ്രി​ല്ല​ർ ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഡ്രെ​യി​നേ​ജ് ഭി​ത്തി​ക​ൾ തു​ര​ന്നാ​ണ് മ​ലി​ന​ജ​ലം തോ​ട്ടി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ശ്ര​മി​ച്ച​ത്. സ്വ​കാ​ര്യ​സ്ഥാ​പ​നം പു​റ​ന്ത​ള്ളു​ന്ന അ​തീ​വ ദു​ർ​ഗ​ന്ധ​മു​ള്ള രാസവസ്തുക്ക​ൾ ക​ല​ർ​ന്ന ജ​ലം മ​ഴ​വെ​ള്ള ഡ്രെ​യി​നേ​ജി​ൽ ത​ള്ളാ​നു​ള്ള പ​ദ്ധ​തി​യാ​ണ് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പൊ​ളി​ച്ച​ത്.
സ​മീ​പ​കാ​ല​ത്ത് ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ ചാ​ലി​ക്ക​ത്തോ​ടി​ലേ​ക്കാ​ണ് ഈ ​രാ​സ​വി​ഷ​മ​ട​ങ്ങി​യ മ​ലി​ന​ജ​ലം എ​ത്തു​ക.
മ​ല​വും പ്ലാ​സ്റ്റി​ക്കും ആ​ശു​പ​ത്രി മാ​ലി​ന്യ​വും ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളും കൊ​ണ്ട് മ​ലീ​മ​സ​മാ​യ ചാ​ലി​ക്ക​ത്തോ​ട് പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ 44 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.