കു​ടി​വെ​ള്ളം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി
Thursday, January 14, 2021 12:27 AM IST
നി​ല​ന്പൂ​ർ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ളം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി ന​ൽ​കി. മു​ക്ക​ട്ട-​ക​രു​ളാ​യി റോ​ഡി​ൽ മു​തീ​രി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി വാ​ട്ട​ർ അ​ഥോറി​റ്റി​യു​ടെ കു​ടി​വെ​ള്ളം പൈ​പ്പ് പൊ​ട്ടി പാ​ഴാ​കു​ന്ന​ത്. ച​ക്ക​പ്പാ​ലി, കു​ട്ടി​ക്കു​ന്ന്, ന​ല്ല​ന്ത​ണ്ണി, മു​ക്ക​ർ​ശി എ​ന്നീ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള​മാ​ണ് ഇതി​ലൂ​ടെ പാ​ഴാ​കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ൾ പൊ​തു​വെ കു​ടി​വെ​ള്ള​ത്തി​ന് പ്ര​യാ​സ​മു​ള്ള മേ​ഖ​ല​ക​ളാ​ണ്.
വി​വ​രം വി​ളി​ച്ച​റി​യി​ച്ചി​ട്ടും വെ​ള്ളം പാ​ഴാ​കു​ന്ന​ത് നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് വാ​ർ​ഡം​ഗം വി.​എ.​ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലെ​ത്തി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി ന​ൽ​കി. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ പ്ര​വൃ​ത്തി തു​ട​ങ്ങു​മെ​ന്നും എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. മൂ​ന്ന് ദി​വ​സം കൂ​ടി കാ​ത്തി​രു​ന്നി​ട്ടും അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളെ ചേ​ർ​ത്ത് പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റാ​കു​മെ​ന്നും വി.​എ.​ക​രീം പ​റ​ഞ്ഞു. പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ്, കെ.​പി.​സ്വാ​ബി​ർ, ഇ​ർ​ഷാ​ദ്, ടി.​പി.​നി​ഹാ​ൽ, അ​ൻ​ഷാ​ദ്, കെ. ​ഫ​ഹ​ദ് തു​ട​ങ്ങി​യ​വ​രും വാ​ർ​ഡം​ഗ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.