ന​ന്ത​ന്‍​കോ​ട് ച​തു​ഷ്കോ​ണ മ​ത്സ​ര​ത്തി​ലേ​ക്ക്; മു​ന്‍ കൗ​ണ്‍​സി​ല​ര്‍ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി
Monday, November 30, 2020 11:37 PM IST
പേ​രൂ​ര്‍​ക്ക​ട: യു​ഡി​എ​ഫി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും മാ​റി​മാ​റി അ​ധി​കാ​ര​ത്തി​ലേ​റ്റി​യ ന​ന്ത​ന്‍​കോ​ട് വാ​ര്‍​ഡി​ല്‍ ച​തു​ഷ്കോ​ണ മ​ത്സ​ര​ത്തി​നു ക​ള​മൊ​രു​ങ്ങി. വാ​ര്‍​ഡി​ലെ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ മ​ത്സ​രം മു​റു​കി​യി​രി​ക്കു​ക​യാ​ണ്.
ന​ഗ​ര​സ​ഭ 25-ാം വാ​ര്‍​ഡാ​യ ന​ന്ത​ന്‍​കോ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ഷീ​ല ര​മ​ണി​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ഡോ. ​കെ.​എ​സ്. റീ​ന യും ​എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി സി. ​പ്രി​ന്‍​സി യും ​മ​ത്സ​രി​ക്കു​മ്പോ​ള്‍ 2010ല്‍ ​വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച ലീ​ലാ​മ്മ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി രം​ഗ​ത്തു​ണ്ട്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 967 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് എ​സി​ലെ പാ​ള​യം രാ​ജ​ന്‍ വി​ജ​യി​ച്ച​ത്. 2005ലും ​രാ​ജ​നാ​യി​രു​ന്നു വി​ജ​യം. നി​ല​വി​ല്‍ വ​നി​താ വാ​ര്‍​ഡാ​യ ന​ന്ത​ന്‍​കോ​ട്ട് സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യു​ടെ വ​ര​വ് ത​ങ്ങ​ള്‍​ക്ക് ഗു​ണ​മാ​കു​മെ​ന്നാ​ണ് എ​ൻ​ഡി​എ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.
അ​തേ​സ​മ​യം വാ​ര്‍​ഡ് തി​രി​കെ​പ്പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. റീ​ന​യി​ലൂ​ടെ ന​ന്ത​ന്‍​കോ​ട് വാ​ര്‍​ഡ് നി​ല​നി​ര്‍​ത്താ​നാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.
ഡ്രാ​ഫ്സ്മാ​ന്‍ സി​വി​ല്‍ യോ​ഗ്യ​ത​യു​ള്ള ഷീ​ല ര​മ​ണി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യും പാ​ര്‍​ട്ടി അം​ഗ​വു​മാ​ണ്. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് ഷീ​ല ര​മ​ണി സി​പി​എ​മ്മി​ൽ നി​ന്ന് രാ​ജി​വ​ച്ച് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​ത്.
പാ​ള​യം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു ഡോ. ​കെ.​എ​സ്. റീ​ന ന​ള​ന്ദ ഡ​ന്‍റി​സ്റ്റു​മാ​ണ്.
പ്രി​ന്‍​സി യു​വ​മോ​ര്‍​ച്ച അം​ഗ​മാ​യി​രു​ന്നു. എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ൻ പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്.
റി​ട്ട. ടീ​ച്ച​റാ​യ ലീ​ലാ​മ്മ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ട്ര​ഷ​റ​റും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യി​രു​ന്നു. ആ​റു ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 10,000ല്‍​പ്പ​രം വോ​ട്ട​ര്‍​മാ​രു​ണ്ട്.