സി​പി​എ​മ്മി​ന്‍റെ കോട്ട പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും
Monday, November 30, 2020 11:37 PM IST
പേ​രൂ​ര്‍​ക്ക​ട: സി​പി​എ​മ്മി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന കാ​ഞ്ഞി​രം​പാ​റ പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും പ​ട​പ്പു​റ​പ്പാ​ട് തു​ട​ങ്ങി.
ക​ഴി​ഞ്ഞ​വ​ര്‍​ഷം കാ​ഞ്ഞി​രം​പാ​റ ര​വി​യും അ​തി​നു​മു​മ്പ് വ​സ​ന്ത​കു​മാ​രി​യും വി​ജ​യി​ച്ചു​വ​ന്ന വാ​ര്‍​ഡി​ല്‍ ഇ​ത്ത​വ​ണ​യും വാ​ര്‍​ഡ് ത​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷം. 30-ാം വാ​ര്‍​ഡാ​യ കാ​ഞ്ഞി​രം​പാ​റ​യി​ല്‍ ഇ​ത്ത​വ​ണ വ​നി​ത​ക​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്.
​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എ​സ്. വ​സ​ന്ത​കു​മാ​രി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യിഗാ​യ​ത്രി വി. ​നാ​യ​രും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി എ​സ്.​എ​സ്.​സു​മി രം​ഗ​ത്തു​ണ്ട്.
വാ​ർ​ഡി​ൽ ഏ​ഴു ബൂ​ത്തു​ക​ളി​ലാ​യി 8,500ലേ​റെ വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്.
പാ​ര്‍​ട്ടി എ​ല്‍​സി അം​ഗം, അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ്, ക​ര്‍​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം, ഇ​ട​പ്പ​റ​മ്പ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ് വ​സ​ന്ത​കു​മാ​രി.
കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​നി​യാ​യ ഗാ​യ​ത്രി ശാ​സ്ത​മം​ഗ​ലം ശ്രീ​മൂ​കാം​ബി​ക പ​ബ്ലി​ക് സ്കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്. കൂ​ടാ​തെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
അ​ന​ന്ത​പു​രം ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗ​മാ​ണ് സു​മി. ബാ​ല​ഗോ​കു​ലം ഭാ​ര​വാ​ഹി​യും പാ​ര്‍​ട്ടി​അം​ഗ​വു​മാ​ണ്.