പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ, മ​ക്ക​ളെ തേ​ടി​യെ​ത്തി​യി​രു​ന്ന ആ ​ഫോ​ണ്‍​വി​ളി​ക​ള്‍ ഇ​നി​യി​ല്ല
Monday, November 30, 2020 11:36 PM IST
വി​ഴി​ഞ്ഞം: ഡ്യൂ​ട്ടി​യി​ലാ​യി​രി​ക്കു​മ്പോ​ഴും കു​ഞ്ഞു​മ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ഇ​ട​യ്ക്കി​ടെ ഭാ​ര്യ​യെ വി​ളി​ക്കു​ന്ന​ത് അ​രു​ണി​ന്‍റെ പ​തി​വാ​യി​രു​ന്നു. പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ക്ക​ളെ​വി​ടെ എ​ന്നു ചോ​ദി​ച്ചു കൊ​ണ്ടു​ള്ള ഫോ​ണ്‍​കോ​ളു​ക​ള്‍ അ​വ​രെ തേ​ടി​യെ​ത്തു​മാ​യി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വൈ​റ്റി​ല​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം​തെ​റ്റി മ​ര​ത്തി​ലി​ടി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ഡ്രൈ​വ​ര്‍ മ​ര​ണ​മ​ട​ഞ്ഞ തി​രു​പു​റം ബ​ദ​നി തോ​പ്പി​ല്‍ അ​രു​ണ്‍ സു​കു​മാ​ര​ന്‍റെ ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ള്‍​ക്കും ആ ​ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ന്നേ​യ്ക്കു​മാ​യി നി​ല​ച്ചെ​ന്ന് ഇ​നി​യും വി​ശ്വ​സി​ക്കാ​നാ​യി​ട്ടി​ല്ല.
മ​ക്ക​ളോ​ടൊ​ത്ത് ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ ചി​ല​വ​ഴി​ച്ച​തി​നു ശേ​ഷം ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​രു​ണ്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ര്‍​വീ​സ് പോ​യ​ത്. പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ഭാ​ര്യ​യെ വി​ളി​ച്ചു, മ​ക്ക​ളു​ടെ വി​ശേ​ഷം അ​ന്വേ​ഷി​ച്ചു. അ​വ​ര്‍ ഉ​റ​ങ്ങു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് ഭാ​ര്യ മ​ക്ക​ളെ ചേ​ര്‍​ത്തു പി​ടി​ച്ച് ഉ​റ​ക്കി​ത്തി​ലേ​ക്കു പോ​യ അ​വ​രെ വീ​ണ്ടും ഉ​ണ​ര്‍​ത്തി​യ​ത്, അ​രു​ണി​ന്‍റെ വി​യോ​ഗ വാ​ര്‍​ത്ത അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഫോ​ണ്‍ കോ​ളാ​ണ്. ആ ​ഞെ​ട്ട​ല്‍ വി​ട്ടു മാ​റാ​തെ ഭാ​ര്യ ലീ​ന​യു​ടെ ക​ണ്ണു​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്...
എം​പാ​ന​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി നോ​ക്കി​യി​രു​ന്ന അ​രു​ണ്‍ നാ​ല് വ​ര്‍​ഷം മു​ന്‍​പാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി സ്കാ​നി​യ ബ​സ് ഓ​ടി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും പൂ​ര്‍​ത്തി​യാ​ക്കി. പ​രി​ച​യ​സ​മ്പ​ത്ത് ക​ണ​ക്കി​ലെ​ടു​ത്ത് ഡി​പ്പോ അ​ധി​കൃ​ത​ര്‍ അ​ടു​ത്ത കാ​ല​ത്താ​ണ് കോ​ഴി​ക്കോ​ട് റൂ​ട്ടി​ലേ​ക്ക് നി​യോ​ഗി​ച്ച​ത്. ഞാ​യ​റാ​ഴ്ച പ​ക​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​രു​ണ്‍​മ​ക​ള്‍ മു​ന്ന് വ​യ​സു​കാ​രി ലി​ഥി​യ ,ഒ​രു വ​യ​സു​കാ​ര​ന്‍ ലി​യോ​ണ്‍ എ​ന്നി​വ​രെ ലാ​ളി​ച്ച ശേ​ഷം വൈ​കു​ന്നേ​ര​മാ​ണ് ഡ്യൂ​ട്ടി​ക്ക് പോ​യ​ത്. യാ​ത്ര​ക്കി​ട​യി​ല്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഭാ​ര്യ​യെ വി​ളി​ച്ച് കു​ഞ്ഞു​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ തി​ര​ക്കു​ക പ​തി​വു​ണ്ട്. മ​ര​ണ​ത്തി​ന് തൊ​ട്ട് മു​ന്‍​പും ആ ​പ​തി​വ് തെ​റ്റി​ച്ചി​ല്ല. യാ​ത്ര​ക്കി​ട​യി​ലെ ക്ഷീ​ണ​മ​ക​റ്റാ​ന്‍ വൈ​റ്റി​ല​ക്ക് സ​മീ​പം ബ​സ് നി​ര്‍​ത്തി ചാ​യ കു​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ അ​രു​ണ്‍ ഭാ​ര്യ​യെ വി​ളി​ച്ച് വി​ശേ​ഷ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച​ത്.
ക​ഴി​ഞ്ഞ ആ​ഴ്ച തി​രു​പു​റം വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ പ​ള​ളി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​രു​ണി​ന്‍റെ ഇ​ള​യ മ​ക​ന്‍ ലി​യോ​ണി​ന്‍റെ മാ​മോ​ദീ​സ ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് കു​ടും​ബ​മാ​യി തൊ​ട്ട​ടു​ത്ത സ്റ്റു​ഡി​യോ​യി​ലെ​ത്തി കു​ടും​ബ ഫോ​ട്ടോ​യും എ​ടു​ത്തി​രു​ന്നു.
വ​ള​രെ സൂ​ഷ്മ​ത​യോ​ടെ മാ​ത്രം വാ​ഹ​ന​ങ്ങ​ള്‍ ഡ്രൈ​വ് ചെ​യ്യ്തി​രു​ന്ന സു​നി​ലി​നു​ണ്ടാ​യ അ​പ​ക​ടം സു​ഹൃ​ത്തു​ക്ക​ളെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി. നാ​ടി​നെ​യാ​കെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ സം​ഭ​വം, ഇ​ന്ന​ലെ ഇ​ട​വ​ക തി​രു​നാ​ളി​നി​ട​യി​ല്‍ വി​കാ​രി മോ​ണ്‍. സെ​ല്‍​വ​രാ​ജ​ന്‍ വി​ളി​ച്ചു പ​റ​ഞ്ഞ​തോ​ടെ നൊ​മ്പ​ര​മ​ട​ക്കാ​നാ​വാ​തെ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും വി​ങ്ങി​പ്പൊ​ട്ടു​ക​യാ​യി​രു​ന്നു.