അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു
Monday, November 30, 2020 11:36 PM IST
നെ​ടു​മ​ങ്ങാ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​പ​രി​ധി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ള്‍, ഫ്ള​ക്സു​ക​ള്‍, ക​മാ​ന​ങ്ങ​ള്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഇ​ല​ക്ഷ​ന്‍​ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം ചെ​യ്തു തു​ട​ങ്ങി.
ന​ഗ​ര​സ​ഭ​യു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യും സം​യു​ക്ത​സം​ഘ​മാ​ണ് അ​ന​ധി​കൃ​ത​ബോ​ഡു​ക​ള്‍ നീ​ക്കം​ചെ​യ്യു​ന്ന​ത്. വാ​ളി​ക്കോ​ട്, പ​തി​നൊ​ന്നാം​ക​ല്ല്, പ​ഴ​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ബോ​ഡു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നീ​ക്കം ചെ​യ്ത​ത്.
നാ​ലു സ്ക്വാ​ഡു​ക​ള്‍ ന​ഗ​ര​പ​രി​ധി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച ബോ​ർ‌​ഡു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ശി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ പി​ഴ ഈ​ടാ​ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ബോ​ർ​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.