നെ​യ്യാ​റി​ൽ നി​ന്നും വെ​ള്ള​മെത്തുന്നി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Monday, November 30, 2020 11:36 PM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞി​ട്ടും ക​നാ​ലു​ക​ൾ വ​ഴി വെ​ള്ളം വി​ടാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം. നെ​യ്യാ​റി​ലെ ഇ​ട​ത്, വ​ല​തു​ക​ര ക​നാ​ലി​ലൂ​ടെ വെ​ള്ള​മെ​ത്താ​ത്ത​തി​നാ​ൽ കൃ​ഷി​ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​രി​ങ്ങ​ൽ, കൂ​വ​ള​ശേ​രി, റ​സ​ൽ​പു​രം ഏ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ക​നാ​ലി​ലൂ​ടെ ല​ഭി​ക്കു​ന്ന വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി​ചെ​യ്തി​രു​ന്ന​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു​ണ്ടാ​യ ന​ഷ്ടം നി​ക​ത്തു​ന്ന​തി​നു​വേ​ണ്ടി വാ​ഴ​യും മ​രി​ച്ചീ​നി​യും ഏ​ലാ​ക​ളി​ൽ ക്യ​ഷി​യി​റ​ക്കി​യ​വ​ർ​ക്ക് വെ​ള്ളം കി​ട്ടാ​ത്ത​തു കാ​ര​ണം ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​മാ​യാ​ൽ ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​നാ​ലി​ൽ നി​ന്നും വെ​ള്ള​മെ​ത്തി​ക്കു​ന്ന ക​ട​വു​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തു പു​ന​ർ നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
ന​വീ​ക​ര​ണം യ​ഥാ​സ​മ​യം ന​ട​ക്കാ​ത്ത​തു​കാ​ര​ണം ചാ​ലു​ക​ളെ​ല്ലാം അ​ട​ഞ്ഞ​നി​ല​യി​ലാ​ണ്. വെ​ള്ള​മെ​ത്തു​ന്ന അ​വ​സ​ര​ത്തി​ൽ ക​ർ​ഷ​ക​ർ ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി​യി​രു​ന്ന​ത്. ‌എ​ന്നാ​ൽ ഇ​പ്പോ​ൾ ക​നാ​ലു​വ​ഴി​യു​ള്ള വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ എ​ല്ലാം നി​ല​ച്ച​മ​ട്ടാ​യെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.