നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ൽ പ്ര​ചാ​ര​ണം പൊ​ടി​പൂ​രം
Monday, November 30, 2020 11:33 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് വീ​റും വാ​ശി​യും വ​ര്‍​ധി​ച്ചു.
സം​സ്ഥാ​ന​ത്തെ തെ​ക്കേ അ​റ്റ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫും അ​ട്ടി​മ​റി ജ​യം നേ​ടാ​ന്‍ എ​ന്‍​ഡി​എ​യും കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ക​യാ​ണ്.
നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​മാ​യ വ​ഴി​മു​ക്ക് മു​ത​ല്‍ വി​വി​ധ ത​ര​ത്തി​ലു​ള്ള ഫ്ല​ക്സു​ക​ളും ചു​മ​രെ​ഴു​ത്തു​ക​ളും കൊ​ണ്ട് നി​റ​ഞ്ഞു. വ​ഴി​മു​ക്കി​ല്‍ വ​ര​വേ​ല്‍​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ​യും എ​ല്‍​ഡി​എ​ഫി​ന്‍റെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ച​ര​ണാ​ര്‍​ഥ​മു​ള്ള കൂ​റ്റ​ന്‍ ഫ്ല​ക്സു​ക​ളാ​ണ്. യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡി​ല്‍ സ്ഥാ​നാ​ര്‍​ഥി എം.​എ. ഹ​ക്കി​മി​ന്‍റെ ചി​ത്ര​വും ചി​ഹ്ന​വും കൂ​ടാ​തെ രാ​ഹു​ല്‍ ഗാ​ന്ധി എം​പി യു​ടെ ചി​ത്ര​വും ചേ​ര്‍​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തി​നൊ​പ്പം നി​ന്ന വ​ഴി​മു​ക്കി​ല്‍ ഡോ. ​എം.​എ. സാ​ദ​ത്താ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.
എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ക എ​ന്ന ഫ്ല​ക്സി​ല്‍ സാ​ദ​ത്തി​ന്‍റെ​യും തൊ​ട്ട​ടു​ത്ത വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​മി​ല​യു​ടെ​യും ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ പോ​സ്റ്റ​റു​ക​ളോ​ടൊ​പ്പം പാ​ര്‍​ട്ടി കൊ​ടി​ക​ളും പാ​ത​യോ​ര​ത്ത് നി​ര​ന്നി​ട്ടു​ണ്ട്.
വ​ഴി​യോ​ര​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മു​ത​ല്‍ ജ​ല​വി​ത​ര​ണ​ക്കു​ഴ​ലു​ക​ള്‍ വ​രെ പോ​സ്റ്റ​ര്‍ പ​തി​പ്പി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ ക​ട​ക​ളും കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളും പോ​സ്റ്റ​ര്‍ വി​പ്ല​വ​ത്തി​ല്‍ നി​റ​ഞ്ഞി​രി​ക്കു​ന്ന​തും ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ്ര​ച​ര​ണ രം​ഗ​ങ്ങ​ളി​ലു​ണ്ട്.