മാ​ല മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, November 30, 2020 11:33 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് മാ​ല പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രി​ങ്ങ​മ്മ​ല ജ​വ​ഹ​ർ കോ​ള​നി​യി​ൽ അ​ൻ​സി​ൽ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പോ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​ളി​ക്കു​ഴി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ടി​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ സം​ഘം താ​ളി​ക്കു​ഴി​യി​ൽ വ​ച്ച് മാ​ല വ​ലി​ച്ചു പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പാ​ങ്ങോ​ട് ന​ട​ത്തി​യ അ​ന്വോ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും പ്ര​തി​ക​ൾ​ക്ക് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​ത്ത​ര​ത്തി​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി സി​ഐ കെ.​ബി മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.