പൊ​ന്മു​ടി​യു​ടെ പൂ​ട്ട് എ​ന്നു തു​റ​ക്കും
Monday, November 30, 2020 11:33 PM IST
വി​തു​ര : കോ​വി​ഡി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ടൂ​റി​സ്റ്റു കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം തു​റ​ന്നു​വെ​ങ്കി​ലും പൊ​ന്മു​ടി​യോ​ടു​മാ​ത്രം അ​വ​ഗ​ണ​ന. പൊ​ന്മു​ടി എ​ന്ന് തു​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​നി​യും വ്യ​ക്ത​ത​യി​ല്ല. ഗ​വി, ആ​തി​ര​പ്പ​ള്ളി, മൂ​ന്നാ​ര്‍ തു​ട​ങ്ങി​യ നി​ര​വ​ധി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും ബീ​ച്ചു​ക​ളും ഘ​ട്ടം​ഘ​ട്ട​മാ​യി സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​ട്ടും ഇ​ക്കോ​ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടു​ന്ന പൊ​ന്മു​ടി തു​റ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. വ​നം സം​ര​ക്ഷ​ണ​സ​മി​തി​ക്കാ​ണ് പൊ​ന്മു​ടി​യി​ലെ സ​ന്ദ​ര്‍​ശ​ക​രു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

ക​ഴി​ഞ്ഞ മാ​സം ജി​ല്ല​യി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്ന​പ്പോ​ള്‍ പൊ​ന്മു​ടി സ​ന്ദ​ര്‍​ശി​ക്കാ​നും നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വ​നം വ​കു​പ്പും പോ​ലീ​സും ചേ​ര്‍​ന്ന് ഇ​വ​രെ മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴും അ​വ​ധി​ദി​വ​സ​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് പൊ​ന്മു​ടി കാ​ണാ​നെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​രെ​യെ​ല്ലാം ആ​ന​പ്പാ​റ ചെ​ക്പോ​സ്റ്റി​ല്‍ ത​ട​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യാ​ണ് പ​തി​വ്. ഡി​സം​ബ​റോ​ടെ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന​മെ​ങ്കി​ലും വ​നം​വ​കു​പ്പ് ഇ​പ്പോ​ഴും അ​നു​കൂ​ല നി​ല​പാ​ടി​ല​ല്ല. നി​ല​വി​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഓ​രോ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് പൊ​ന്മു​ടി​യി​ലേ​യ്ക്ക് വ​രു​ന്ന​ത്. ഇ​താ​ക​ട്ടെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വ​രാ​നും പോ​കാ​നു​മു​ള്ള സൗ​ക​ര്യ​ത്തി​നാ​യാ​ണ്. സ​ന്ദ​ര്‍​ശ​ക​ര്‍ നി​ല​ച്ച​തോ​ടെ പൊ​ന്മു​ടി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ താ​വ​ള​മാ​യി​മാ​റി.

സ​മു​ദ്ര​ത്തീ​ര​ത്തു നി​ന്നും വെ​റും 60 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി​യാ​ല്‍ ഹൈ​റേ​ഞ്ചി​ല്‍ എ​ത്താ​വു​ന്ന ലോ​ക​ത്തെ ത​ന്നെ അ​പൂ​ര്‍​വം ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പൊ​ന്മു​ടി. 22 ഹെ​യ​ര്‍ പി​ന്‍ വ​ള​വു​ക​ള്‍ ക​ട​ന്നു​വേ​ണം പൊ​ന്‍​മു​ടി​യു​ടെ നെ​റു​ക​യി​ലെ​ത്താ​ന്‍. ഈ ​വ​ഴി​യി​ല്‍ ഉ​ട​നീ​ളം തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും കാ​ട്ട​രു​വി​ക​ളും ഉ​ള്‍​പ്പെ​ടെ കാ​ഴ്ച​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യാ​ണ്.

ചോ​ല​വ​ന​ങ്ങ​ളും പു​ല്‍​മേ​ടു​ക​ളു​മാ​ണ് പൊ​ന്മു​ടി​യു​ടെ അ​ഴ​ക്.​ഈ യാ​ത്ര​യി​ല്‍ ഗോ​ള്‍​ഡ​ന്‍ വാ​ലി,മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം, പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വ​യും സ​ന്ദ​ര്‍​ശി​ക്കാം. പൊ​ന്മു​ടി​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റാ​നാ​യി നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ടൂ​റി​സം വ​കു​പ്പ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​വ​ര്‍ സാ​നി​റ്റോ​റി​യ​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​നി​യോ​ഗി​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി.

അ​പ്പ​ര്‍ സാ​നി​റ്റോ​റി​യ​ത്തി​ല്‍ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.ഡി​സം​ബ​ർ ആ​ദ്യ വാ​രം പൊ​ന്മു​ടി തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​നോ​ദ​സ​ഞ്ച​രി​ക​ൾ.