കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പി​ടി​ക്കാ​ൻ മു​ന്ന​ണി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ
Monday, November 30, 2020 11:33 PM IST
കാ​ട്ടാ​ക്ക​ട : കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ മു​ന്ന​ണി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ. പ​ല വാ​ർ​ഡു​ക​ളി​ലും ച​തു​ഷ്കോ​ണ മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. വി​വി​ധ മു​ന്ന​ണി​ക​ൾ ഒ​ഴി​വാ​ക്കി​യ​വ​ർ ചേ​ർ​ന്ന് സ്വ​ത​ന്ത്ര​മു​ന്ന​ണി ഉ​ണ്ടാ​ക്കി ആ​കെ​യു​ള്ള പ​തി​നാ​ലു വാ​ർ​ഡി​ൽ പ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത് മു​ന്ന​ണി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്. വാ​ർ​ഡി​ൽ ലീ​ഗ് കോ​ൺ​ഗ്ര​സി​നെ​തി​രേ മ​ത്സ​രി​ക്കു​ന്നു.
പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഇ​ക്കു​റി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത​താ​ണ്. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​പി​എ​മ്മി​ലെ ജി.​മ​ണി​ക​ണ്ഠ​ൻ, ഗീ​ത​കു​മാ​രി, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​ഐ. നേ​താ​വു​മാ​യ കെ.​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​രാ​ണ് ഇ​ട​തു​മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​ത്. യ​ഡി​എ​ഫ്ഇ​ക്കു​റി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്. ജ​ന​റ​ൽ വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടെ നാ​ല് ആ​ദി​വാ​സി​ക​ൾ മ​ത്സ​രി​ക്കു​ന്നു എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. കോ​ൺ​ഗ്ര​സി​ലെ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ച്ച്.​വാ​ഹി​ദ, മു​ൻ അം​ഗം ശ്രീ​ദേ​വി സു​രേ​ഷ്, സു​രേ​ഷ് മി​ത്ര തു​ട​ങ്ങി​യ​വ​രും രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ് വാ​ർ​ഡു​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തു​ക​യും ര​ണ്ടു വാ​ർ​ഡു​ക​ൾ നേ​ടു​ക​യും ചെ​യ്ത എ​ൻ​ഡി​എ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സു​നി​ത​കു​മാ​രി, എ​സ്ടി മോ​ർ​ച്ച നേ​താ​വ് സ​ര​സ്വ​തി, രാ​ജേ​ന്ദ്ര​ൻ മ​ല​വി​ള തു​ട​ങ്ങി​യ​വ​ർ എ​ൻ​ഡി​എ​യ്ക്കാ​യി രം​ഗ​ത്തു​ണ്ട്.