കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം : പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു
Monday, November 30, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്കു​ലം​ഘ​നം ന​ട​ത്തി​യ 642 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്കു​ലം​ഘ​നം ന​ട​ത്തി​യ 158 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു.
മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 437 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​ത്ത 27 പേ​രി​ൽ നി​ന്നു​മാ​യി 2,32,000 രൂ​പ പി​ഴ ഈ​ടാ​ക്കി.
മാ​ർ​ഗ​നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ 19 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച 12ക​ട​ക​ള്‍​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.