വ്യാ​ജ​മ​ദ്യം; എ​ക്സൈ​സ് പരിശോധന ശക്തമാക്കി
Monday, November 30, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്, ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് സ്പി​രി​റ്റ് ക​ട​ത്ത്, വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം, ക​ട​ത്ത്, വി​ല്‍​പ്പ​ന എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കി​യ​താ​യി ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​വി ഏ​ലി​യാ​സ് അ​റി​യി​ച്ചു. 2021 ജ​ന​വു​രി ര​ണ്ടു​വ​രെ സ്പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് കാ​ല​മാ​യി ക​ണ​ക്കാ​ക്കി ജി​ല്ല​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും ജി​ല്ല​യെ മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും ക്ര​മീ​ക​രി​ച്ചു.
ബാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ബി​യ​ര്‍ ആ​ന്‍​ഡ് വൈ​ന്‍ പാ​ര്‍​ല​റു​ക​ള്‍, ആ​യൂര്‍​വേ​ദ വൈ​ദ്യ​ശാ​ല​ക​ള്‍, ക​ള്ളു​ഷാ​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. അ​തി​ര്‍​ത്തി​യി​ലൂ​ടെ​യു​ള്ള സ്പി​രി​റ്റ്, വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യു​ന്ന​തി​ന് ബോ​ര്‍​ഡ​ര്‍ പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി.​ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം അ​റി​യി​ക്കാം വി​വ​രം ന​ല്‍​കു​ന്ന​വ​രു​ടെ പേ​രു​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.