ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ്: ച​ങ്കി​ടി​പ്പോ​ടെ തീ​ര​ദേ​ശ​വാ​സി​ക​ൾ
Monday, November 30, 2020 11:33 PM IST
വി​ഴി​ഞ്ഞം: ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പു​വ​ന്ന​തോ​ടെ തീ​ര​ദേ​ശ​ത്തു​കാ​രു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടു​ന്നു. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ ഓ​ഖി വ​രു​ത്തി വ​ച്ച ന​ടു​ക്കു​ന്ന ഓ​ർ​മ്മ​ക​ൾ മാ​റും മു​ൻ​പാ​ണ് വീ​ണ്ടു​മൊ​രു മു​ന്ന​റി​യി​പ്പ്. വ​രാ​നി​രി​ക്കു​ന്ന​ത് ഓ​ഖി​യെ​ക്കാ​ൾ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​വും ജ​ന​ത്തി​ന്‍റെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​ക്കി. 2017 ന​വം​ബ​ർ 30 ന് ​കേ​ര​ള തീ​ര​ത്തേ​ക്ക് ആ​ഞ്ഞ​ടി​ച്ച ഓ​ഖി​യു​ടെ സ​ഞ്ചാ​ര പ​ദം തീ​ര​ത്തു നി​ന്ന് നൂ​റ് നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ള്ളി​ൽ കൂ​ടി​യാ​യി​രു​ന്നെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

നി​ല​വി​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ്രീ​ല​ങ്ക​ക്ക് തെ​ക്ക് കി​ഴ​ക്കാ​യി രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ്രീ​ല​ങ്ക​യും ക​ട​ന്ന് ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ട്ടി​യും താ​ണ്ടി ക​ന്യാ​കു​മാ​രി വ​ഴി കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം.

സ​ഞ്ചാ​ര പ​ദം തീ​ര​ത്തു നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ ഉ​ൾ​ക്ക​ട​ൽ വ​ഴി​യെ​ന്ന​തും കേ​ര​ള​ത്തു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.​നേ​ര​ത്തെ​കൂ​ട്ടി​യു​ള്ള മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ ഓ​ഖി​യി​ലേ​തു​പോ​ലെ ക​ട​ലി​ലെ ആ​ൾ​നാ​ശ​ത്തി​ന് കു​റ​വു​ണ്ടാ​കു​മെ​ങ്കി​ലും തീ​ര​ദേ​ശ​മു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലെ വീ​ടു​ക​ളെ​യും ആ​ൾ​ക്കാ​രെ​യും സാ​ര​മാ​യി ബാ​ധി​ക്കും.

ജ​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​ക​മു​ള്ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ക്കി​യ​ത​ങ്ങ​ൽ വ​ള്ള​ങ്ങ​ൾ തീ​ര​ത്ത​ണ​ച്ചെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് കൊ​ച്ചി വ​ഴി​യും ത​മി​ഴ്നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും വി​വി​ധ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി ഒ​രു മാ​സം വ​രെ ഉ​ൾ​ക്ക​ട​ലി​ൽ ത​ങ്ങി​യു​ള്ള മീ​ൻ​പി​ടി​ത്ത​ത്തി​ന് പോ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ അ​റി​വ് അ​ധി​കൃ​ത​ർ​ക്കി​ല്ല.​ബ​ന്ധു​ക്ക​ൾ മു​ഖാ​ന്തി​രം ഇ​ത്ത​ര​ക്കാ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളും അ​ധി​കൃ​ത​ർ ന​ട​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ ക​ര​യി​ൽ നി​ന്നു​ള്ള മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജി​നും അ​പ്പു​റം ഏ​റെ ഉ​ൾ​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ടു​ന്ന ബോ​ട്ടു​ക​ളി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ള്ള​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

കൃ​ത്യ​മാ​യ അ​റി​യി​പ്പു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മീ​ൻ പി​ടി​ച്ച് തി​രി​ച്ച് വ​ന്ന നി​ര​വ​ധി ത​ങ്ങ​ൽ വ​ള്ള​ങ്ങ​ൾ ഓ​ഖി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ആ​ൾ​നാ​ശ​ത്തി​നും വ​ഴി​തെ​ളി​ച്ച​ത് ഞെ​ട്ട​ലോ​ടെ​യാ​ണ് ഇ​വി​ട​ത്തു​കാ​ർ ഓ​ർ​ക്കു​ന്ന​ത്.

ഇ​ത്ത​ര​ക്കാ​ർ​ക്കാ​യി നേ​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പു​ക​ൾ വേ​ണ​മെ​ന്നും മീ​ൻ പി​ടി​ത്ത​ക്കാ​ർ പ​റ​യു​ന്നു.

ശ​ക്ത​മാ​യ​മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള അ​റി​യി​പ്പു​ക​ൾ ഉ​ച്ച​ഭാ​ഷി​ണി വ​ഴി​യും തീ​ര​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വ​ഴി​യും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​ണ്ട്.​

കൂ​ടാ​തെ വി​ഴി​ഞ്ഞ​ത്തെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ പൊ​ഴി​യൂ​ർ മു​ത​ൽ അ​ഞ്ചു​തെ​ങ്ങ് വ​രെ വാ​ഹ​ന​ത്തി​ൽ ഉ​ച്ച​ഭാ​ഷി​ണി​വ​ഴി​യു​ള്ള മു​ന്ന​റി​യി​പ്പു ന​ൽ​കി.
തീ​ര​ദേ​ശ പോ​ലീ​സും ഫി​ഷ​റീ​സ് വ​കു​പ്പും മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലു​ണ്ട്.