പ​ട്ടം ആ​രു​ടെ കൈ​ക​ക​ളി​ലെ​ത്തും; ത്രി​കോ​ണ​ മ​ത്സ​ര​ത്തി​നൊ​രു​ങ്ങി വാ​ര്‍​ഡ്
Monday, November 30, 2020 12:01 AM IST
പേ​രൂ​ര്‍​ക്ക​ട: ക​ഴി​ഞ്ഞ ത​വ​ണ നി​സാ​ര വോ​ട്ടു​ക​ള്‍​ക്കു ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട ന​ഗ​ര​സ​ഭാ 17-ാം വാ​ര്‍​ഡാ​യ പ​ട്ടം തി​രി​കെ​പ്പി​ടി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ഇ​ട​തു​പ​ക്ഷ​വും യു​ഡി​എ​ഫും. എ​ന്തു​വി​ല​കൊ​ടു​ത്തും വാ​ര്‍​ഡ് നി​ല​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്.​മു​മ്പ് ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സീ​റ്റ് പി​ടി ച്ചെ​ടു​ക്കാ​ൻ കോ​ണ്‍​ഗ്ര​സും ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ്.​ഇ​ത്ത​വ​ണ ജ​ന​റ​ല്‍ വാ​ര്‍​ഡാ​യ പ​ട്ട​ത്ത് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യാ​യി പി.​കെ. രാ​ജു​വും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ഡ്വ. കെ.​എ​സ്. രാ​ജീ​വും മ​ത്സ​ര​ര​രം​ഗ​ത്തു​ണ്ട്. കെ. ​സ​ന്തോ​ഷ്കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.​എ​ട്ടു ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 12,000ല്‍​പ്പ​രം വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള്ള​ത്.
ക​ഴി​ഞ്ഞ​ത​വ​ണ വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ര​മ്യ ര​മേ​ഷ് വി​ജ​യി​ച്ച​ത്.
സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, ട്രി​ഡ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി അം​ഗം, പ്ര​വാ​സി ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ് പി.​കെ രാ​ജു.
ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ സ​ന്തോ​ഷ്കു​മാ​ര്‍ പ​ട്ടം ഏ​രി​യാ വൈ​സ്പ്ര​സി​ന്‍റും സം​ഘ​ത്തി​ന്‍റെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ്.
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജീ​വ് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജി​ല്ലാ ചു​മ​ട്ടു​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് വൈ​സ്പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യ​ന്‍ ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ്.