ഇ​ട​തി​നെ കൈ​വി​ടാ​ത്ത കി​ളി​മാ​നൂ​ർ
Monday, November 30, 2020 12:00 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ നി​ല​വി​ൽ വ​ന്ന​ത് മു​ത​ൽ ഇ​ട​തി​നെ കൈ​വി​ടാ​ത്ത കി​ളി​മാ​നൂ​ർ ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും രം​ഗ​ത്ത്. ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ജി. ഗി​രി കൃ​ഷ്ണ​നെ​യാ​ണ് യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​ത്.
ബി​ജെ​പി ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് എ​ൻ​ഡി​എ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സി​പി​എം മം​ഗ​ല​പു​രം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും പി​കെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​സു​നി​ൽ​കു​മാ​റി​നെ​യാ​ണ് ഡി​വി​ഷ​ൻ നി​ല​നി​ർ​ത്തു​ക എ​ന്ന ദൗ​ത്യം എ​ൽ​ഡി​എ​ഫ് എ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ചി​റ​യി​ൻകീ​ഴ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​യി​രു​ന്ന സു​നി​ൽ കു​മാ​ർ പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നാ​ണ്.​ഡി​വൈ​എ​ഫ്ഐ ആ​റ്റി​ങ്ങ​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
പ​തി​നാ​റാം വ​യ​സി​ൽ കെ​എ​സ്‌​യു യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ജി.​ജി.​ഗി​രി കൃ​ഷ്ണ​ൻ കെ​എ​സ്‌യു ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ഗാ​ന്ധി ദ​ർ​ശ​ൻ യു​വ​ജ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ്.
എ​സ്.​പ്ര​ദീ​പ് കു​മാ​ർ ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​റാ​യും ബി​ജെ​പി ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ പ​ഴ​യ​കു​ന്നു​മ്മ​ൽ, കി​ളി​മാ​നൂ​ർ, പു​ളി​മാ​ത്ത്, ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും, ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​തു വാ​ർ​ഡു​ക​ളും ചേ​ർ​ന്ന​താ​ണ് കി​ളി​മാ​നൂ​ർ ഡി​വി​ഷ​ൻ. 9687 വോ​ട്ട് ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് ക​ഴി​ഞ്ഞ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ഡി. ​സ്മി​ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.