മ​ഹി​ളാ നേ​താ​വി​നെ പു​റ​ത്താ​ക്കി
Monday, November 30, 2020 12:00 AM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​രി​ലെ ചീ​നി​വി​ള വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വും, മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും, സി​പി​എം ബ്രാ​ഞ്ച് മെ​മ്പ​റു​മാ​യ ബി​ന്ദു ശ്രീ​കു​മാ​റി​നെ പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി. മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം ചീ​നി​വി​ള വാ​ർ​ഡ് സി​പി​ഐ​ക്കാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​ക്കു​റി താ​ൻ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും സീ​റ്റ് ത​നി​ക്ക് ത​ന്നെ വേ​ണ​മെ​ന്നും ബി​ന്ദു ശ്രീ​കു​മാ​ർ സി​പി​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. നാ​മ​നി​ർ​ദേ​ശ പ്ര​തി​ക പി​ൻ​ലി​ക്കാ​ൻ ബി​ന്ദു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​വ​ർ മ​ത്സ​ര രം​ഗ​ത്ത് ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.