ചെ​ട്ടി​വി​ളാ​കം ച​തു​ഷ്കോ​ണ മ​ത്സ​ര​ത്തി​ലേ​ക്ക്
Monday, November 30, 2020 12:00 AM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ 21-ാം വാ​ര്‍​ഡാ​യ ചെ​ട്ടി​വി​ളാ​ക​ത്ത് ഇ​ത്ത​വ​ണ ച​തു​ഷ്കോ​ണ മ​ത്സ​രം. വ​നി​ത​ക​ള്‍ ത​മ്മി​ലു​ള്ള അ​ങ്കം മു​റു​കു​ന്ന ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ​യു​ടെ വി.​കെ. ല​ളി​ത​കു​മാ​രി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ എ​സ്. മ​ഞ്ചു​ഷ (41) യും ​എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി​യി​ലെ മീ​ന ദി​നേ​ഷും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എ​സ്. ലൈ​ല​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
മ​രു​പ്പ​ന്‍​കോ​ട് സ്വ​ദേ​ശി​നി​യാ​യ ല​ളി​ത​കു​മാ​രി കു​ടും​ബ​ശ്രീ സി​ഡി​എ​സ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണും മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ്.
എ​ന്‍​സി​സി റോ​ഡ് സ്വ​ദേ​ശി​നി​യാ​യ മ​ഞ്ചു​ഷ കോ​ണ്‍​ഗ്ര​സ് കു​ട​പ്പ​ന​ക്കു​ന്ന് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും പേ​രൂ​ര്‍​ക്ക​ട എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം അം​ഗ​വു​മാ​ണ്. മീ​ന ദി​നേ​ഷ് വാ​ര്‍​ഡി​ല്‍ പു​തു​മു​ഖ​മാ​ണ്.
കോ​ണ്‍​ഗ്ര​സി​ല്‍ നി​ര​വ​ധി ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ലൈ​ല. കു​ട​പ്പ​ന​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ മ​ണ്ണ​ടി, രാ​മ​പു​രം വാ​ര്‍​ഡു​ക​ളു​ടെ മെ​മ്പ​റാ​യി​രു​ന്നു. ഏ​ഴു ബൂ​ത്തു​ക​ളു​ള്ള ചെ​ട്ടി​വി​ളാ​കം വാ​ര്‍​ഡി​ല്‍ 10,000ല്‍​പ്പ​രം വോ​ട്ട​ര്‍​മാ​ര്‍ നി​ല​വി​ലു​ണ്ട്. കു​ട​പ്പ​ന​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു​ത​വ​ണ സി​പി​ഐ​യും ഒ​രു​ത​വ​ണ ബി​ജെ​പി​യും വി​ജ​യി​ച്ചു.