കൂൺകൃഷിയിൽ വിജയഗാഥ രചിച്ച് യു​വ ക​ർ​ഷ​ക​ർ
Sunday, November 29, 2020 11:58 PM IST
പാ​ലോ​ട് : കൂ​ണ്‍​കൃ​ഷി​യി​ൽ പു​തി​യ കൃ​ഷി​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ന​ന്ദി​യോ​ട്ടെ യു​വ​ക​ര്‍​ഷ​ക​രാ​യ സു​ധീ​ഷ്കു​മാ​റും, അ​ഭി​രാ​ജും. അ​ല്‍​പ്പം സാ​ങ്കേ​തി​ക​വി​ദ്യ​യും ന​ല്ല ക്ഷ​മ​യു​മു​ണ്ടെ​ങ്കി​ല്‍ വീ​ട്ടു​വ​ള​പ്പി​ലെ പാ​ഴി​ട​ങ്ങ​ളെ ഹൈ​ടെ​ക് കൂ​ണ്‍​കൃ​ഷി​യി​ട​ങ്ങ​ളാ​ക്കി മാ​റ്റി വ​ലി​യ വ​രു​മാ​നം നേ​ടാ​മെ​ന്ന് ഇ​വ​ര്‍ തെ​ളി​യി​ക്കു​ന്നു.

ആ​റ് വ​ര്‍​ഷം മു​മ്പാ​ണ് സു​ധീ​ഷ്കു​മാ​റും, അ​ഭി​രാ​ജും കൂ​ണ്‍ കൃ​ഷി തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ കൂ​ൺ കൃ​ഷി അ​വ​സാ​നി​പ്പി​ച്ച് മ​റ്റ് ജോ​ലി​ക​ള്‍ തേ​ടി​പ്പോ​യി. പ​ക്ഷേ ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ല്‍ ന​ഷ്ട​മാ​യി. ഇ​തോ​ടെ വീ​ണ്ടും കൂ​ണ്‍​കൃ​ഷി​യി​ല്‍ സ​ജീ​വ​മാ​കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​പ്പോ​ള്‍ ന​ന്ദി​യോ​ട്ടെ ച​ന്ത​ക​ളി​ലും, പ​ച്ച​ക്ക​റി ക​ട​ക​ളി​ലും ഇ​വ​രു​ടെ കൂ​ണ്‍ തേ​ടി നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

പ്ര​തി​ദി​നം മു​പ്പ​ത് കി​ലോ വ​രെ വി​ള​വ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ഴം, പ​ച്ച​ക്ക​റി പോ​ലെ സ്ഥി​രം വി​പ​ണി ഇ​ല്ലാ​ത്ത​താ​ണ് ഇ​വ​രു​ടെ ആ​ശ​ങ്ക. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​യി ഇ​വ​ര്‍ കാ​ണു​ന്ന​ത് ക​ര്‍​ഷ​ക ച​ന്ത​യും, വ​ഴി​യോ​ര ച​ന്ത​യു​മൊ​ക്കെ​യാ​ണ്. മാ​സം പ​തി​നാ​യി​രം രൂ​പ വ​രെ ഇ​വ​ര്‍​ക്ക് കൂ​ണ്‍​കൃ​ഷി​യി​ല്‍ നി​ന്ന് വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ണ്‍ അ​ധി​കം വി​റ്റു​പോ​കാ​റി​ല്ല.

അ​ങ്ങ​നെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ക്കി വ​രു​ന്ന കൂ​ണ്‍ ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. ഉ​ണ​ക്കി​യ കൂ​ണ്‍ ഉ​പ​യോ​ഗി​ച്ച് വൈ​ന്‍, വി​നാ​ഗി​രി, അ​ച്ചാ​റ്, ബി​രി​യാ​ണി മി​ക്സ് എ​ന്നി​വ ഉ​ണ്ടാ​ക്കാ​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഇ​വ​രു​ടെ കൃ​ഷി​ക്ക് സ​ഹാ​യ​വു​മാ​യി സു​ഹൃ​ത്തു​ക്ക​ളും കൂ​ടെ​യു​ണ്ട്. വി​പ​ണി​യി​ല്‍ കു​റ​ച്ചു കൂ​ടി മാ​റ്റം ഉ​ണ്ടാ​യാ​ല്‍ പു​തി​യ മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി കൂ​ണ്‍​കൃ​ഷി വി​പു​ല​പെ​ടു​ത്താ​നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം.