പ​ട്ടം എ​സ്‌​യു​ടിയിൽ പു​തി​യ നാ​ല് സം​രം​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Sunday, November 29, 2020 11:58 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ലി​ൽ പു​തി​യ നാ​ല് സം​രം​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളു​ള്ള രോ​ഗി​ക​ൾ​ക്ക് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ്, കോ​വി​ഡ് മു​ക്ത​രാ​യ​വ​ർ​ക്ക് മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്ക്, ബ്ര​സ്റ്റ് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി കോം​പ്ര​ഹെ​ൻ​സീ​വ് ബ്ര​സ്റ്റ് ക്ലി​നി​ക്ക്, വി​പു​ലീ​ക​രി​ച്ച ട്രോ​മ കെ​യ​ർ സെ​ന്‍റ​ർ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സി​നാ​ണ് ഹോ​സ്പി​റ്റ​ൽ തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്. സ​ർ​ജ​റി പോ​ലെ ചി​ല​വേ​റി​യ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ലോ​ണ്‍ സൗ​ക​ര്യം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭ്യ​മാ​ക്കി സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് മാ​നേ​ജ്മെ​ന്‍റ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഹോ​സ്പി​റ്റ​ൽ ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി പ​റ​ഞ്ഞു.