യു​ഡി​എ​ഫി​ന്‍റെ വി​ജ​യം അ​നി​വാ​ര്യം: ചാ​ണ്ടി ഉ​മ്മ​ന്‍
Saturday, November 28, 2020 11:45 PM IST
വെ​ള്ള​റ​ട: സി​പി​എ​മ്മി​ന്‍റെ അ​ഴി​മ​തി ഭ​ര​ണ​ത്തി​ന് അ​റു​തി വ​രു​ത്തു​വാ​ന്‍ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം അ​നി​വാ​ര്യ​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ന്ന​ത്തു​കാ​ല്‍ ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി മാ​രാ​യ​മു​ട്ടം എം.​എ​സ്. അ​നി​ലി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന് ആ​രു​വി​യോ​ട് ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ഥാ​നാ​ര്‍​ഥി മാ​രാ​യ​മു​ട്ടം എം.​എ​സ്. അ​നി​ല്‍,യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​നോ അ​ല​ക്സ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​രാ​യ​മു​ട്ടം സു​രേ​ഷ്, അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​കു​മാ​ര്‍,അ​രു​വി​യോ​ട് വാ​ര്‍​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​വി. അ​നീ​ഷ്,

വി​നി​ല്‍ മ​ണ​ലു​വി​ള, അ​നൂ​പ് പാ​ലി​യോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ണ്‍​വ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് മാ​രാ​യ​മു​ട്ടം ജം​ഗ്ഷ​നി​ല്‍ നി​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ ന​യി​ച്ച റോ​ഡ് ഷോ ​മ​ണ​ലു​വി​ള, പാ​ലി​യോ​ട് വ​ഴി അ​രു​വി​യോ​ട് ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.