വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർത്തി​യ ആ​ൾ പി​ടി​യി​ൽ
Saturday, November 28, 2020 11:44 PM IST
നെ​ടു​മ​ങ്ങാ​ട് : വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു വ​ളർ​ത്തി​യ ആ​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​രു​വി​ക്ക​ര കു​ള​ത്തി​ൻ​ക​ര ത​ട​ത്ത​രി​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (പാ​റ രാ​ജ​ൻ,56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ​രി​ശോ​ധ​ന​യ്ക്ക് നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി​നോ​ദ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​സാ​ജു, കെ.​എ​ൻ.​മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ, എ​സ്.​ന​ജു​മു​ദീ​ൻ, എ​സ്.​ഗോ​പ​കു​മാ​ർ, എ​സ്.​ആ​ർ .അ​നീ​ഷ്, എം. ​ആ​ർ. ര​മ്യ, സു​ധീ​ർ കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.