കോ​വി​ഡ് ആ​ശ​ങ്ക: ചി​കി​ത്സ വൈ​കി​പ്പി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മെ​ന്ന് വി​ദ​ഗ്ധ​ര്‍
Saturday, November 28, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക മൂ​ലം മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ വൈ​കി​പ്പി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് യൂ​റോ​ള​ജി വി​ദ​ഗ്ധ​ര്‍. മൂ​ത്ര​ത്തി​ലെ ക​ല്ല് നീ​ക്കു​ന്ന​തു പോ​ലു​ള്ള ല​ളി​ത​മാ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ വൈ​കി​പ്പി​ച്ച​തു കാ​ര​ണം ചി​ല​രു​ടെ​യ​ങ്കി​ലും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ക​യോ രോ​ഗം സ​ങ്കീ​ര്‍​ണ​മാ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നു തി​രു​വ​ന​ന്ത​പു​രം ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സീ​നി​യ​ര്‍ യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ബി അ​രു​ണ്‍ വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ ബ്ലാ​ഡ​ര്‍ ഹെ​ല്‍​ത്ത് മാ​സാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണ കു​റി​പ്പി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് പ​ക​രു​മെ​ന്ന ഭീ​തി കാ​ര​ണം ലോ​ക്ഡൗ​ണ്‍ നാ​ളു​കി​ല്‍ ഭൂ​രി​ഭാ​ഗം രോ​ഗി​ക​ളും ചി​കി​ത്സ പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തു​ക​യോ വൈ​കി​പ്പി​ക്കു​ക​യോ ആ​യി​രു​ന്നു. അ​ണ്‍​ലോ​ക്ക് പ്ര​ക്രി​യ ആ​രം​ഭി​ച്ച​തോ​ടെ മൂ​ത്രാ​ശ​യ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യ മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ വ​ഴി മ​രു​ന്നു​ക​ള്‍ കു​റി​ച്ചു​ന​ല്‍​കു​ക​യും ജീ​വി​ത​ശൈ​ലി​യി​ലും ഭ​ക്ഷ​ണ ക്ര​മ​ത്തി​ലും മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ സ​ങ്കീ​ര്‍​ണ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള ചി​ല രോ​ഗി​ക​ള്‍​ക്ക് സ​മ​യ​ത്ത് ചി​കി​ത്സ കി​ട്ടാ​തി​രു​ന്നി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് കോ​വി​ഡ് പ​ക​രു​മെ​ന്ന ധാ​ര​ണ ശ​രി​യ​ല്ല. വൈ​റ​സ് പ​ക​രാ​തി​രി​ക്കാ​നാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ര്‍​ദേ​ശി​ച്ച മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം രോ​ഗി​ക​ളും കൂ​ടെ​യു​ള്ള​വ​രും തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ത്യാ​വ​ശ്യ ചി​കി​ത്സ​ക​ള്‍ വൈ​കി​പ്പി​ക്ക​രു​തെ​ന്നും ഡോ. ​അ​രു​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.