സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ട്: ബാ​ല​റ്റ് പേ​പ്പ​ർ വി​ത​ര​ണം ഇ​ന്നു മു​ത​ൽ
Saturday, November 28, 2020 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ബാ​ല​റ്റ് പേ​പ്പ​ർ വി​ത​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ജി​ല്ല​യി​ൽ ഇ​ന്നു തു​ട​ക്ക​മാ​കും. 300 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണ​ത്തി​നു നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
150 സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും 150 അ​സി​സ്റ്റ​ന്‍റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടും. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ 150 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ച്ചു.

സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ പ​രി​ശീ​ല​നം ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ൽ​നി​ന്നു​ള്ള ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ത​യാ​റാ​ക്കി ന​ൽ​കു​ന്ന പ​ട്ടി​ക​യു​ടെ (സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ്) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ന​ൽ​കു​ന്ന​ത്.
ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് ത​യാ​റാ​കും. ഡി​സം​ബ​ർ ഏ​ഴി​നു വൈ​കു​ന്നേ​രം മൂ​ന്നു വ​രെ ദി​വ​സ​വും ഇ​തേ രീ​തി​യി​ൽ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റ് ത​യാ​റാ​ക്കും. ഡെ​സി​ഗ്നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ക​ള​ക്ട​റേ​റ്റി​ലെ സ്പെ​ഷ​ൽ വോ​ട്ടേ​ഴ്സ് സെ​ല്ലി​ലേ​ക്കു ന​ൽ​കു​ന്ന പ​ട്ടി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി അ​ത​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കോ​ർ​പ്പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു ന​ൽ​കും. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ അ​വ​ര​വ​രു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ള്ള സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫി​സ​ർ​മാ​ർ​ക്ക് സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ കൈ​മാ​റും.

ഡി​സം​ബ​ർ ഏ​ഴി​നു വൈ​കു​ന്നേ​രം മൂ​ന്നു വ​രെ കോ​വി​ഡ് പോ​സി​റ്റി​വ് ആ​യി​രി​ക്കു​ന്ന​വ​രു​ടേ​യും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രു​ടേ​യും പ​ട്ടി​ക​യാ​ണ് സ​ർ​ട്ടി​ഫൈ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട സ​മ്മ​തി​ദാ​യ​ക​ൻ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഡി​സം​ബ​ർ എ​ട്ടി​നോ അ​തി​നു മു​ൻ​പോ കോ​വി​ഡ് മു​ക്ത​നാ​യാ​ലും ക്വാ​റ​ന്‍റൈ​ൻ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി​യാ​ലും ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​നാ​കി​ല്ല. അ​വ​ർ ത​പാ​ൽ വോ​ട്ട് ത​ന്നെ ചെ​യ്യ​ണം.
സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന 83 ടീ​മു​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ബാ​ല​റ്റു​ക​ൾ ന​ൽ​കു​ക.
പാ​റ​ശാ​ല അ​ഞ്ച്, പെ​രു​ങ്ക​ട​വി​ള എ​ട്ട്, അ​തി​യ​ന്നൂ​ർ അ​ഞ്ച്, നേ​മം 13, പോ​ത്ത​ൻ​കോ​ട് ആ​റ്, വെ​ള്ള​നാ​ട് 11, നെ​ടു​മ​ങ്ങാ​ട് 10, വാ​മ​ന​പു​രം ആ​റ്, കി​ളി​മാ​നൂ​ർ എ​ട്ട് , ചി​റ​യി​ൻ​കീ​ഴ് അ​ഞ്ച്, വ​ർ​ക്ക​ല ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്കാ​യി ഓ​രോ ടീ​മു​ക​ളെ വീ​തം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ അ​ഞ്ചു ടീ​മു​ക​ൾ വീ​ത​വും പ്ര​വ​ർ​ത്തി​ക്കും.

ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 40 ടീ​മു​ക​ളാ​കും സ്പെ​ഷ​ൽ ത​പാ​ൽ ബാ​ല​റ്റ് വി​ത​ര​ണം ചെയ്യുക.​

ഒ​ന്നു മു​ത​ൽ 25 വ​രെ ഡി​വി​ഷ​നു​ക​ൾ​ക്ക് 11, 26 മു​ത​ൽ 50 വ​രെ ഡി​വി​ഷ​നു​ക​ൾ​ക്ക് 13, 51 മു​ത​ൽ 75 വ​രെ​യും 76 മു​ത​ൽ 100 വ​രെ​യു​മു​ള്ള ഡി​വി​ഷ​നു​ക​ൾ​ക്ക് എ​ട്ടു ടീ​മു​ക​ൾ വീ​ത​വു​മാ​ണു​ ബാ​ല​റ്റ് വി​ത​ര​ണം ചെയ്യുക.