തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ: പി​ടി​പി ന​ഗ​റി​ല്‍ ആവേശപ്പോര്
Saturday, November 28, 2020 11:42 PM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ 38-ാം വാ​ര്‍​ഡാ​യ പി​ടി​പി ന​ഗ​ര്‍ വാ​ര്‍​ഡി​ല്‍ മു​ന്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കൊ​പ്പം മ​ത്സ​രി​ക്കാ​ന്‍ യു​വ​ര​ക്തം.
കോ​ണ്‍​ഗ്ര​സ് പി​ടി​പി വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. പ്ര​ശ​സ്ത് (28) ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. മു​ന്‍ ഡ​പ്യൂ​ട്ടി മേ​യ​റും മു​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ ജി. ​ഹാ​പ്പി​കു​മാ​ര്‍ (46) ആ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. നി​ല​വി​ല്‍ പാ​ര്‍​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​ണ് ഇ​ദ്ദേ​ഹം.
മു​ന്‍ വ​ലി​യ​വി​ള വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി.​ജി. ഗി​രി​കു​മാ​ര്‍ (39) ആ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി.
ഇ​ട​തു​പ​ക്ഷ​ത്തെ​യും ബി​ജെ​പി​യെ​യും മാ​റി​മാ​റി പി​ന്തു​ണ​ച്ചി​ട്ടു​ള്ള വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി​യു​ടെ കോ​മ​ള​കു​മാ​രി 159 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.

വാ​ര്‍​ഡി​ലെ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യം ത​നി​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് പ്ര​ശ​സ്തി​ന്‍റെ വി​ശ്വാ​സം. അ​തേ​സ​മ​യം കൗ​ണ്‍​സി​ല​ര്‍​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ള്ള ഹാ​പ്പി​കു​മാ​റും ഗി​രി​കു​മാ​റും വാ​ര്‍​ഡ് ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.​ആ​റു ബൂ​ത്തു​ക​ളി​ലാ​യി 9,000 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.