നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ: അ​ത്താ​ഴ​മം​ഗ​ലം ഇ​ത്ത​വ​ണ ആ​രെ തു​ണ​യ്ക്കും
Saturday, November 28, 2020 11:42 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഗ​ര​സ​ഭ​യു​ടെ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ല്‍​ഡി​എ​ഫി​ലെ കെ.​കെ. ഷി​ബു ജ​ന​വി​ധി തേ​ടു​ന്ന അ​ത്താ​ഴ​മം​ഗ​ലം വാ​ര്‍​ഡി​ല്‍ അ​ട്ടി​മ​റി പ്ര​തീ​ക്ഷ​യു​മാ​യി യു​ഡി​എ​ഫും എ​ന്‍​ഡി​എ​യും. ക​വ​ളാ​കു​ളം വാ​ര്‍​ഡി​ല്‍ നി​ന്നും ഇ​ക്കു​റി അ​ത്താ​ഴ​മം​ഗ​ല​ത്തേ​യ്ക്ക് ചു​വ​ടു മാ​റ്റി​യ കെ.​കെ. ഷി​ബു മു​ന്പും ഇ​വി​ടു​ന്ന് വി​ജ​യി​ച്ചി​ട്ടു​ണ്ട്.

എ​ല്‍​ഡി​എ​ഫി​ന്‍റെ കോ​ട്ട ത​ക​ര്‍​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ യു​ഡി​എ​ഫ് അ​ത്താ​ഴ​മം​ഗ​ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത് ക്രി​സ് ബോ​സി​നെ​യാ​ണ്. യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യും പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ച് പ​രി​ച​യ​മു​ള്ള ഓ​ല​ത്താ​ന്നി ജി​ഷ്ണു​വാ​ണ് എ​ന്‍​ഡി​എ​യു​ടെ സ്ഥാ​നാ​ര്‍​ഥി.