നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ: നി​ല​മേ​ല്‍ വാ​ര്‍​ഡി​ല്‍ പു​തു​മു​ഖ​ങ്ങ​ളു​ടെ പോ​രാ​ട്ടം
Saturday, November 28, 2020 11:42 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഗ​ര​സ​ഭ​യി​ലെ നി​ല​മേ​ല്‍ വാ​ര്‍​ഡി​ല്‍ അം​ഗ​ന​മാ​ര്‍ ത​മ്മി​ലാ​ണ് പോ​രാ​ട്ടം. യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ മു​ന്ന​ണി​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് പു​തു​മു​ഖ​ങ്ങ​ളാ​ണ്. അ​തേ സ​മ​യം, ക​ന്നി​യ​ങ്ക​ത്തി​ന്‍റെ അ​ങ്ക​ലാ​പ്പും ആ​ശ​ങ്ക​ക​ളു​മൊ​ക്കെ ഒ​ഴി​വാ​ക്കി മൂ​വ​രും വാ​ര്‍​ഡി​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ നി​ല​മേ​ല്‍ വാ​ര്‍​ഡ് ബി​ജെ​പി​യോ​ടൊ​പ്പം നി​ന്നു.

ഇ​ക്കു​റി​യും വി​ജ​യം ആ​വ​ര്‍​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി. എ​സ് സി ​യു​വ​മോ​ര്‍​ച്ച നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ലേ​ഖ​യാ​ണ് നി​ല​മേ​ല്‍ വാ​ര്‍​ഡി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.
എം.​സി. മ​ഞ്ചു​വി​നെ​യാ​ണ് യു​ഡി​എ​ഫ് വാ​ര്‍​ഡി​ല്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടാ​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ന രം​ഗ​ത്ത് നി​ന്നെ​ത്തി​യ സി​പി​ഐ​യു​ടെ അ​മ്മി​ണി​ക്കു​ട്ടി​യെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ച​ത് നി​ല​മേ​ല്‍ തി​രി​ച്ചു പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.
ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും പോ​രാ​ട്ട​ത്തി​ന് കൂ​ടു​ത​ല്‍ വീ​റും വാ​ശി​യും വ​രു​ന്ന​താ​യി സ​മ്മ​തി​ദാ​യ​ക​ര്‍ പ​റ​യു​ന്നു. എ​ല്‍​ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​തി​നോ​ട​കം അ​ഞ്ച് റൗ​ണ്ട് വാ​ര്‍​ഡ് സ​ന്ദ​ര്‍​ശി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നാ​ലു റൗ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി. ചു​മ​രെ​ഴു​ത്തും ഫ്ള​ക്സു​മൊ​ക്കെ പ​ല​യി​ട​ത്തും സ്ഥാ​പി​ച്ച് സ​മ്മ​തി​ദാ​യ​ക​രു​ടെ വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്നു​വെ​ന്ന് വി​വി​ധ മു​ന്ന​ണി​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും പ​റ​ഞ്ഞു.