ക​രു​ത്ത​ൻ​മാ​രു​ടെ പോ​രാ​ട്ടം
Friday, November 27, 2020 11:39 PM IST
പേ​രൂ​ര്‍​ക്ക​ട: ന​ഗ​ര​സ​ഭ​യു​ടെ 24ാം വാ​ര്‍​ഡാ​യ കു​റ​വ​ന്‍​കോ​ണ​ത്ത് ഇ​ത്ത​വ​ണ ക​രു​ത്ത​ൻ​മാ​രു​ടെ പോ​രാ​ട്ടം.​യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ര്‍​എ​സ്പി​യു​ടെ പി. ​ശ്യാം​കു​മാ​റും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ചാ​ന്നാ​ന്‍​വി​ള മോ​ഹ​ന​ച​ന്ദ്ര​ന്‍ നാ​യ​രും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ര്‍. രാ​ജേ​ഷ്കു​മാ​റു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. 50 വ​ര്‍​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി ആ​ര്‍​എ​സ്പി​യു​ടെ ഉ​രു​ക്കു​കോ​ട്ട​യാ​ണ് കു​റ​വ​ന്‍​കോ​ണം. ആ​ര്‍​എ​സ്പി ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ന്ന കാ​ല​ത്തെ വി​ജ​യം അ​വ​ർ യു​ഡി​എ​ഫി​ൽ എ​ത്തി​യ​പ്പോ​ഴും തു​ട​ർ​ന്നു. 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര്‍​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച മാ​യ 296 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ക​വ​ടി​യാ​ര്‍ ബ്രാ​ഹ്മി​ന്‍​സ്കോ​ള​നി സ്വ​ദേ​ശി​യാ​യ​ശ്യാം​കു​മാ​ര്‍ ആ​ര്‍​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്. 1996 മു​ത​ല്‍ പാ​ര്‍​ട്ടി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​ണ്. മൂ​ന്നു ത​വ​ണ ഇ​തേ വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച് കൗ​ണ്‍​സി​ല​റാ​യി​ട്ടു​ണ്ട്.
മോ​ഹ​ന​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ ആ​ദ്യ മ​ത്സ​ര​മാ​ണ്. സി​പി​എം പേ​രൂ​ര്‍​ക്ക​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും സി​ഐ​ടി​യു പേ​രൂ​ര്‍​ക്ക​ട ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ ഇ​ദ്ദേ​ഹം പ​ത്ര ഏ​ജ​ന്‍റു​കൂ​ടി​യാ​ണ്.
ബി​ജെ​പി കു​റ​വ​ന്‍​കോ​ണം ഏ​രി​യാ പ്ര​സി​ഡ​ന്‍റാ​ണ് രാ​ജേ​ഷ്കു​മാ​ര്‍. അ​ക്കൗ​ണ്ട​ന്‍റാ​യ ഇ​ദ്ദേ​ഹം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​യാ​ണ്. ആ​റു ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 6,500 വോ​ട്ട​ര്‍​മാ​രു​ണ്ട്.