തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ: അ​യ്യ​ൻ​കാ​ളി​യു​ടെ ജ​ന്മ​നാ​ട്ടി​ൽ ആ​ധി​പ​ത്യ മു​റ​പ്പി​ക്കാ​ൻ ക​ന്നി​യ​ങ്ക​ക്കാ​ർ
Friday, November 27, 2020 11:39 PM IST
വി​ഴി​ഞ്ഞം: ഇ​ട​തു​പ​ക്ഷ​ത്തെ​യും, ബി​ജെ​പി​യേ​യും മാ​റി മാ​റി സ​ഹാ​യി​ച്ച തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ വെ​ങ്ങാ​നൂ​ർ വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ പോ​രാ​ട്ടം ക​ടു​ക്കും. അ​ധ:​സ്ഥി​ത​ർ​ക്ക് വേ​ണ്ടി പോ​രാ​ടി​യ അ​യ്യ​ൻ​കാ​ളി​യു​ടെ ജ​ന്മ​നാ​ട്ടി​ൽ ആ​ധി​പ​ത്യ മു​റ​പ്പി​ക്കാ​ൻ ക​ന്നി​യ​ങ്ക​കാ​രെ​യാ​ണ് മു​ന്ന​ണി​ക​ൾ രം​ഗ​ത്തി​റ​ക്കി​യ​ത്. വി​ഴി​ഞ്ഞം പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് മാ​റി ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യ 2010 ൽ ​സി​പി​എ​മ്മി​നെ തു​ണ​ച്ച വാ​ർ​ഡ് 2015ൽ ​ബി​ജെ​പി​യെ പി​ന്തു​ണ​ച്ചു.​
വി​ജ​യ പ​രാ​ജ​യ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ഷ്ട​പ്പെ​ട്ട പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​റ​ച്ച ഇ​ട​തു​പ​ക്ഷം ഇ​ക്കു​റി സീ​റ്റ് ജ​ന​താ​ദ​ൾ എ​സി​ന് ന​ൽ​കി. മ​ഹി​ളാ ജ​ന​താ​ദ​ൾ കോ​വ​ളം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും, എ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​യു​മാ​യ സി​ന്ധു​വി​ജ​യ​നെ​യാ​ണ് ജ​ന​താ​ദ​ൾ ക​ള​ത്തി​ലി​റ​ക്കി​യ​ത്.​പാ​ർ​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യ സി​ന്ധു​വി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള​തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ല​ലോ​ഹി​ത​ദാ​സ് ഉ​ദ്ഘാ​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ന്ധു​വും വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്.
ഇ​ട​തു​പ​ക്ഷ​വും ബി​ജെ​പി​യും ഭ​രി​ച്ച ഡി​വി​ഷ​നി​ൽ ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​ൻ മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​യാ​യ അ​നി​താ സ​ന്തോ​ഷി​നെ​യാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​ര​ത്തി​നി​റ​ക്കി​യ​ത്.​കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്ട്രി​യ​ത്തി​ൽ എ​ത്തി​യ അ​നി​ത കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്.​ഇ​തി​നോ​ട​കം മൂ​ന്ന് ത​വ​ണ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട അ​നി​ത​യും വി​ജ​യി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ്.​
പാ​ർ​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും​ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബി​ജെ​പി​ക്കൊ​ടി പാ​റി​ച്ച സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ഇ​ന്ദു​ലേ​ഖ​യെ​യാ​ണ് സീ​റ്റ് നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യ​ത്.​വാ​ർ​ഡി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും സു​പ​രി​ചി​ത​നും കൗ​ൺ​സി​ല​റു​മാ​യ ഭ​ർ​ത്താ​വി​ന്‍റെ ജ​ന​സ​മ്മ​തി മു​ത​ലെ​ടു​ത്ത് വി​ജ​യ​മു​റ​പ്പി​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ദു​ലേ​ഖ.