നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ: മത്സരം ഇ​ഞ്ചോ​ടി​ഞ്ച്
Friday, November 27, 2020 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൊ​ല്ല​ങ്കാ​വ് വാ​ർ​ഡി​ൽ തീ ​പാ​റു​ന്ന​പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.​യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നു​മാ​യി മു​ൻ കൗ​ൺ​സി​ല​ർ​മാ​രാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.​ഇ​വ​രെ ആ​ട്ടി​മ​റി​ക്കാ​ൻ എ​ൻ​ഡി​എ​യും രം​ഗ​ത്തു​ണ്ട്. നി​ല​വി​ലെ കൗ​ൺ​സി​ല​ർ ടി.​അ​ര്‍​ജു​ന​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ (707 വോ​ട്ട്)​വി​ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ടി.​അ​ര്‍​ജു​ന​ൻ.​കോ​ൺ​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി​പാ​ര്‍​ട്ടി ലീ​ഡ​ര്‍. ഡി​സി​സി​അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
എ​ൽ​ഡി​എ​ഫി​നു ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള കൊ​ല്ലം​കാ​വ് വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ പൊ​രി​ഞ്ഞ പോ​രാ​ട്ട​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പു​ലി​പ്പാ​റ കൃ​ഷ്ണ​ന്‍. 2010ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ല്ല​ങ്കാ​വി​ല്‍ നി​ന്നും 267വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പു​ലി​പ്പാ​റ കൃ​ഷ്ണ​ന്‍ വി​ജ​യി​ച്ചി​രു​ന്നു. ആ​ഭ​ര​ണ​നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗം. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി. സി​പി​എം.​പ​ഴ​കു​റ്റി​ലോ​ക്ക​ല്‍ ക​മ്മ​ിറ്റി​അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
അ​ട്ടി​മ​റി വി​ജ​യം മു​ന്നി​ൽ ക​ണ്ടാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി മ​ണി​ക്കു​ട്ട​ന്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്, കൊ​ല്ല​ങ്കാ​വ് എ​ല്‍​പി എ​സി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു . ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത് .