ച​തു​ഷ്കോ​ണ പോ​രി​ൽ ആ​രു നേ​ടും
Friday, November 27, 2020 11:39 PM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ 12-ാം വാ​ര്‍​ഡാ​യ കി​ണ​വൂ​രി​ൽ ച​തു​ഷ്കോ​ണ മ​ത്സ​രം.
വ​നി​താ വാ​ര്‍​ഡാ​യ ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ന്‍ നാ​ലാ​ഞ്ചി​റ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ത്രേ​സ്യാ​മ്മ​യും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ര്‍. സു​ര​കു​മാ​രി​യും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ശാ​കു​മാ​രി​യും തി​രു​വ​ന​ന്ത​പു​രം വി​ക​സ​ന മു​ന്നേ​റ്റം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി ഷീ​ജ വ​ര്‍​ഗീ​സും മ​ത്സ​രി​ക്കു​ന്നു.
പോ​ത്ത​ന്‍​കോ​ട് സെ​ന്‍റ് തോ​മ​സ് യു​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സാ​യ ത്രേ​സ്യാ​മ്മ ഉ​ള്ളൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി മെ​മ്പ​റും കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഇ​വ​ര്‍ കേ​ശ​വ​ദാ​സ​പു​രം സ്വ​ദേ​ശി​നി​യാ​ണ്.
35 വ​ര്‍​ഷ​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​ര​കു​മാ​രി ഇ.​കെ. നാ​യ​നാ​ര്‍ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ന​ഴ്സാ​ണ്. 2008ല്‍ ​റോ​ട്ട​റി​ക്ല​ബി​ന്‍റെ​യും 2014ല്‍ ​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും മി​ക​ച്ച ന​ഴ്സി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്. 2017ല്‍ ​ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗ​ല്‍ പു​ര​സ്കാ​രം, വ​ര​ദ​രാ​ജ പ്ര​തി​ഭാ പു​ര​സ്കാ​രം, കൂ​ടാ​തെ ട്രെ​യി​ന്‍​ഡ് ന​ഴ്സ​സ് അ​വാ​ര്‍​ഡ് എ​ന്നി​വ​യും ഇ​വ​രെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.
ഷീ​ജ വ​ര്‍​ഗീ​സ് സ​ജീ​വ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​യാ​ണ്. നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍റെ 2017-18 വ​ര്‍​ഷ​ത്തെ മി​ക​ച്ച ആ​ശാ പ്ര​വ​ര്‍​ത്ത​ക​യ്ക്കു​ള്ള പു​ര​സ്കാ​ര ജേ​താ​വാ​ണ്. കോ​ണ്‍​ഗ്ര​സ് നാ​ലാ​ഞ്ചി​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കി​ണ​വൂ​ര്‍ ര​ണ്ടാം ന​മ്പ​ര്‍ ബൂ​ത്തി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​വ​ര്‍ മു​ണ്ടൈ​ക്കോ​ണം സ്വ​ദേ​ശി​നി​യാ​ണ്.
വാ​ര്‍​ഡി​ല്‍ 8934 വോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്. 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച വി​മ​ല്‍​കു​മാ​ര്‍ 148 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ കൗ​ണ്‍​സി​ല​റാ​യി.
എ​ന്നാ​ല്‍ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ട​തോ​ടെ 2018 ന​വം​ബ​ര്‍ 26നു ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു വ​രി​ക​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ന്നെ കെ. ​ശീ​ലാ​സ് 800ല്‍​പ്പ​രം വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ചു.