5,657 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കി
Friday, November 27, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ൻ​ഡി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മം ലം​ഘി​ച്ചു സ്ഥാ​പി​ച്ച 5657 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കി. ഏ​ഴു സ്ക്വാ​ഡു​ക​ളാ​ണ് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
5,101 പോ​സ്റ്റ​റു​ക​ൾ, 336 ബോ​ർ​ഡു​ക​ൾ, 220 കൊ​ടി​ക​ൾ എ​ന്നി​വ​യാ​ണു സ്ക്വാ​ഡ് ഇ​തു​വ​രെ നീ​ക്കം ചെ​യ്ത​ത്. ഇ​നി​യു​ള്ള 10 ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം സം​ബ​ന്ധി​ച്ചു ജി​ല്ല​യി​ൽ ല​ഭി​ച്ച പ​രാ​തി​ക​ൾ ഇ​ന്ന​ലെ ചേ​ർ​ന്ന എം​സി​സി മോ​ണി​റ്റ​റിം​ഗ് സെ​ൽ യോ​ഗം പ​രി​ശോ​ധി​ച്ചു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റി.
ജി​ല്ല ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ൻ, പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ ദി​വ്യ വി. ​ഗോ​പി​നാ​ഥ്, സ​ബ് ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി​ഒ എ​സ്.​എ​ൽ. സ​ജി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും സെ​ൽ ക​ൺ​വീ​ന​റു​മാ​യ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ബി​ൻ​സി​ലാ​ൽ, ആ​ൻ​ഡി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് നോ​ഡ​ൽ ഓ​ഫീ​സ​റും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ ജി.​കെ. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.